»   » സിനിമാസമരം തീര്‍ന്നു

സിനിമാസമരം തീര്‍ന്നു

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar
സിനിമാനിര്‍മ്മാതാക്കളുടെ സമരം തീര്‍ന്നതായി മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. സിനിമാനിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ച വിജയകരമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ഏതാനും ദിവസങ്ങള്‍ക്കകം പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിയ്ക്കാനാവുമെന്നാണ് പ്രതീക്ഷിയ്ക്കു്ന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം തൊഴിലാളികളുടെ ബാറ്റ പരിഷ്‌കരണം സംബന്ധിച്ച കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ. നിര്‍മ്മാണ ചെലവ് ഉയരുന്നതില്‍ പ്രതിഷേധിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സമരം പ്രഖ്യാപിച്ചത്.

സിനിമാ നിര്‍മാണത്തില്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കിയതിനുശേഷം മാത്രമേ ഇനി ഷൂട്ടിങ് പുനരാരംഭിക്കൂ എന്ന നിലപാടിലായിരുന്നു ഇവര്‍.
കോള്‍ ഷീറ്റിലെ സമയക്രമത്തില്‍ മാറ്റം വരുത്തണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഇപ്പോഴത്തെ പ്രവര്‍ത്തന സമയം. ഇതിന് എട്ട് മണിക്കൂര്‍ വീതമുള്ള രണ്ട് കോള്‍ ഷീറ്റിനു പകരം, പന്ത്രണ്ടും നാലും മണിക്കൂറായി വിഭജിച്ച് കൂലി കണക്കാക്കണമെന്നായിരുന്നു നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ ഫെഫ്ക ഇതു അംഗീകരിച്ചിരുന്നില്ല.

English summary
KB Ganesh Kumar said that strike conducted by the State Film Producers Association is over.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam