»   » കോക്ക്ടെയില്‍ ഇറങ്ങും മുന്പെ പണം വാരുന്നു

കോക്ക്ടെയില്‍ ഇറങ്ങും മുന്പെ പണം വാരുന്നു

Posted By:
Subscribe to Filmibeat Malayalam
Cocktail
പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സ്ഥിരം എഡിറ്ററായ അരുണ്‍ കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ കോക്ക്‌ടെയില്‍ റിലീസിന് മുമ്പെ പണം വാരുന്നു.

ജയസൂര്യ, അനൂപ് മേനോന്‍, സംവൃത സുനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്ന സിനിമ ചെറിയ ഷെഡ്യൂളില്‍ കുറഞ്ഞ ബജറ്റിലാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിയ്ക്കുന്ന ചിത്രം നിര്‍മാതാവിന്റെ ലാഭം ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു. ഏകദേശം ഒരു കോടിയോളം രൂപയ്ക്കടുത്താണ് കോക്ക്‌ടെയിലിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുന്നത്.

റിലീസിനെത്തി ഏതാനും നാള്‍ കഴിയുന്നതോടെ ചിത്രം മുതക്കുമുതല്‍ തിരിച്ചുപിടിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അനൂപ് മേനോന്‍ തിരക്കഥ രചിച്ചിരിയ്ക്കുന്ന ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത് ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam