»   » പൃഥ്വിയ്ക്കെതിരെ മെയില്‍;കൂടുതല്‍പ്പേര്‍ കുടുങ്ങും

പൃഥ്വിയ്ക്കെതിരെ മെയില്‍;കൂടുതല്‍പ്പേര്‍ കുടുങ്ങും

Posted By:
Subscribe to Filmibeat Malayalam
Prithviraj
കോഴിക്കോട്: നടന്‍ പൃഥ്വിരാജിനെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സൃഷ്ടിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേണഷം കൂടുതല്‍ പേരിലേയ്ക്ക് വ്യാപിപ്പിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തില്‍ അച്ചടിച്ചുവന്നതുപോലെയാണ് വാര്‍ത്തയുണ്ടാക്കിയിരിക്കുന്നത്.

ഇതിനെക്കുറിച്ച് പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരന്‍ അറിയിച്ചതിനെത്തുടര്‍ന്ന് മാതൃഭൂമി അധികൃതര്‍ തന്നെയായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നേമം സ്വദേശിയെ കസ്റ്റിഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാളല്ല മെയില്‍ ഉണ്ടാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇതിനെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

വാര്‍ത്തയുടെ നിര്‍മാതാവല്ലെങ്കിലും സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫേസ് ബുക്ക്, ഓര്‍ക്കുട്ട് എന്നിവയില്‍ സ്വന്തമായുള്ള അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചെന്ന കുറ്റമാണ് നേമം സ്വദേശിയായ ഷിബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ഐ.ടി. നിയമപ്രകാരം കേസെടുത്ത ഷിബുവിനെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഷിബുവിന് വാര്‍ത്ത ലഭിക്കാന്‍ ഇടയായ ആളെക്കുറിച്ചും അയാള്‍ക്ക് വാര്‍ത്ത നല്‍കിയ ആളെക്കുറിച്ചും ഇതിനകം വിവരം ലഭിച്ചിട്ടുണ്ട്.

എങ്കിലും വാര്‍ത്ത രൂപകല്‍പ്പന ചെയ്തയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇതിനുള്ള ശ്രമത്തിലാണ് സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലുള്ള സൈബര്‍ ടീം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X