ഡാഡി കൂള്‍ മുമ്പിലേക്ക്

ആകര്‍ഷകമായ പരസ്യങ്ങളും പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയുമുള്ള മാര്‍ക്കറ്റിങും ചിത്രത്തിന് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഡാഡി സൂപ്പര്‍ ഡാഡി... എന്ന് തുടങ്ങുന്ന ഗാനവും മമ്മൂട്ടിയുടെ തകര്‍പ്പന്‍ സ്റ്റൈലും പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിയ്‌ക്കുന്നുണ്ട്. ഓണമെത്താന്‍ രണ്ടാഴ്‌ച കൂടിയുള്ളത് ചിത്രത്തെ കൂടുതല്‍ സേഫാക്കുമെന്നാണ് കരുതപ്പെടുന്നത്.
ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം
സൂപ്പര്‍ താരങ്ങളുടെയോ വമ്പന്‍ ബാനറുകളുടെയോ സിനിമകള്‍ പ്രദര്‍ശനത്തിനില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഓണം സീസണില്‍ കൂടി റിലീസിങ് കേന്ദ്രങ്ങളില്‍ ഡാഡി കൂള്‍ പ്രദര്‍ശനം തുടരുമെന്നാണ് കരുതപ്പെടുന്നത്. ഓണം വെക്കേഷനില്‍ കുട്ടികളുടെ ഫസ്റ്റ് ചോയിസ് ആകാന്‍ കൂടി കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയില്‍ ഇടംപിടിയ്‌ക്കാന്‍ ഡാഡി കൂളിന് കഴിയും.
advertisement ഓണം ഡാഡി കൂള്‍ തിയറ്റര്‍ പരസ്യം മമ്മൂട്ടി daddy cool mammootty onam 2023 theatre collection


Click it and Unblock the Notifications