»   » വെള്ളരിപ്രാവിനായി ദിലീപ് മീശയെടുത്തു

വെള്ളരിപ്രാവിനായി ദിലീപ് മീശയെടുത്തു

Posted By:
Subscribe to Filmibeat Malayalam
1970കളുടെ പശ്ചാത്തലത്തില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിന് വേണ്ടി ദിലീപ്  മീശയെടുത്തു. പ്രേംനസീര്‍ഷീല, സത്യന്‍ യുഗത്തിലുള്ള ഒരു സിനിമ 2011ല്‍ വെളിച്ചം കാണുമ്പോഴുള്ള സംഭവവികാസങ്ങള്‍ പ്രമേയമാകുന്ന ചിത്രത്തില്‍ തികച്ചും വേറിട്ടൊരു ഗെറ്റപ്പിലാണ് ദിലീപ് എത്തുന്നത്. ചിത്രത്തില്‍ പ്രേം നസീറിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പൊടി മീശയാണ് ദിലീപിനുള്ളത്. ദിലീപിന്റെ നായികയായ്ി എത്തുന്നത് കാവ്യ മാധവനാണ്.

1970ല്‍ അഗസ്റ്റിന്‍ ജോസഫ് എന്ന സംവിധായകന്‍ പുതുമുഖങ്ങളെ കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ മൂലം സിനിമ റിലീസ് ചെയ്യാനാവുന്നില്ല. നിരാശനായ സംവിധായകന്‍ ജീവനൊടുക്കുന്നു. 41വര്‍ഷങ്ങള്‍ക്ക് ശേഷം അഗസ്റ്റിന്റെ മകന്‍ സിനിമ കണ്ടെടുക്കുകയും 2011ലെ ക്രിസ്മസിന് സിനിമ റിലീസ് ചെയ്യാനും ശ്രമിയ്ക്കുന്നു. ഇത്തരത്തിലാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ കഥ മുന്നോട്ട് പോവുന്നത്.

ചിത്രത്തില്‍ ഷീലയെ അനുസ്മരിപ്പിക്കുന്ന ഗെറ്റപ്പിലാണ് കാവ്യയെത്തുന്നത്. ഇന്ദ്രജിത്ത്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാളത്തിന്റെ ഇതിഹാസ നടന്‍ സത്യനെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളുമായി മനോജ് കെ ജയനും ചിത്രത്തിലുണ്ട്. സിനിമയുടെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുന്നു.

English summary
Popular actor Dileep has apparently shaved off his moustache for his forthcoming film Vellaripravinte Changathi. In the the film, Dileep will have a thin pencil line as moustache, similar to Prem Nazir's looks way back in the 1970's

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam