»   » ഡബിള്‍സില്‍ നാദിയ ഡബിള്‍ റോളില്‍

ഡബിള്‍സില്‍ നാദിയ ഡബിള്‍ റോളില്‍

Posted By:
Subscribe to Filmibeat Malayalam
Nadhiya Moidhu
ഒരുകാലത്ത്‌ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായിരുന്ന നദിയാ മൊയ്‌തു മലയാളത്തിലേക്ക്‌ ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്‌.മമ്മൂട്ടി നായകനാവുന്ന ഡബിള്‍സില്‍ നായികയാകാന്‍ താരം ഡേറ്റ്‌ നല്‍കിക്കഴിഞ്ഞു.

മോളിവുഡിലേക്കുള്ള തിരിച്ചുവരവ്‌ ഒരു വമ്പന്‍ ചിത്രത്തിലൂടെയാകണമെന്ന നദിയയുടെ തീരുമാനമാണ്‌ ഇതോടെ ലക്ഷ്യം കാണുന്നത്‌. ഡബിള്‍സില്‍ ഇരട്ട സഹോദരിമാരുടെ വേഷത്തിലാണ്‌ നദിയ അഭിനയിക്കുന്നത്‌.

ശ്യാമ, പൂവിന്‌ പുതിയ പൂന്തെന്നല്‍, കണ്ടു കണ്ടറിഞ്ഞു തുടങ്ങിയ മമ്മൂട്ടിയുടെ പല ഹിറ്റ്‌ ചിത്രങ്ങളിലും നാായികയായി തിളങ്ങിയ നദിയ രണ്ട്‌ പതിറ്റാണ്ടുകള്‍ക്ക്‌ ശേഷമാണ്‌ വീണ്ടും മമ്മൂട്ടിയുടെ നായികയായെത്തുന്നത്‌.

വെള്ളിത്തിരയില്‍ നിന്നും ഏറെക്കാലം മാറിനിന്നതിന്‌ ശേഷം എം കുമരന്‍ സണ്‍ ഓഫ്‌ മഹാലക്ഷ്‌്‌മി എന്ന തമിഴ്‌ ചിത്രത്തിലൂടെയാണ്‌ നദിയ വീണ്ടും സജീവമായത്‌..ഇതിന്‌ ശേഷം ഒട്ടേറെ സംവിധായകര്‍ നദിയയെ മലയാളത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.

ഹിറ്റ്‌ മേക്കേഴ്‌സായ സിദ്ദിഖ്‌, ഷാഫി എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച സോഹന്‍ സിനുലാലാണ്‌ ഡബിള്‍സിന്റെ സംവിധായകന്‍. ചോക്ലേറ്റ്‌ എന്ന ഒറ്റച്ചിത്രത്തിലൂടെ സൂപ്പര്‍ തിരക്കഥാകൃത്തുക്കളായി മാറിയ സച്ചി-സേതു ടീമാണ്‌ ഡബിള്‍സിന്റെ രചന നിര്‍വഹിച്ചിരിയ്‌ക്കുന്നത്‌. കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മത്തിന്‌ പ്രധാന്യം നല്‌കിയാണ്‌ ഡബിള്‍സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നറിയുന്നു.

സുരാജ്‌ വെഞ്ഞാറമ്മൂട്‌, ബിജുക്കുട്ടന്‍ തുടങ്ങിയ ഹാസ്യ താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിയേറ്റീവ്‌ ടീമിന്റെ ബാനറില്‍ നാരായണദാസ്‌ നിര്‍മ്മിയ്‌ക്കുന്ന ഡബിള്‍സിന്റെ ചിത്രീകരണം അടുത്തവര്‍ഷമാദ്യം തുടങ്ങും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam