»   » സിനിമയ്ക്കുള്ളിലെ കഥയുമായി ഫിലിംസ്റ്റാര്‍

സിനിമയ്ക്കുള്ളിലെ കഥയുമായി ഫിലിംസ്റ്റാര്‍

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഫിലിംസ്റ്റാറിന്റെ ചിത്രീകരണത്തിന് തുടക്കമായി. ദിലീപും കലാഭവന്‍ മണിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒരു സൂപ്പര്‍താരവും നവാഗത തിരക്കഥാക്കൃത്തും തമ്മിലുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്.

വലിച്ചെറിയപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ഫിലിംസ്റ്റാര്‍ പറയുന്നതെന്ന് സംവിധായകന്‍ സഞ്ജീവ് രാജ് പറയുന്നു. മലയാളിയും തമിഴിലെ സൂപ്പര്‍ താരവുമായ സൂര്യകിരണായി കലാഭവന്‍ മണിയെത്തുമ്പോള്‍ യുവതിരക്കഥാകൃത്തായ നന്ദഗോപനെ അവതരിപ്പിയ്ക്കുന്നത് ദിലീപാണ്. രംഭയും മുക്തയുമാണ് ചിത്രത്തിലെ നായികമാര്‍.

ദാദാസാഹിബ്, താണ്ഡവം തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയെഴുതിയ സുരേഷ് ബാബുവാണ് ഫിലിംസ്റ്റാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിനു ശേഷം നടി മുക്തയ്ക്ക് ലഭിയ്ക്കുന്ന ശക്തമായ വേഷമാണ് ഫിലിംസ്റ്റാറിലേത്.

ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, തലൈവാസല്‍ വിജയ്, സലീം കുമാര്‍, അശോകന്‍, ബാബു നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈഡ് സ്‌ക്രീനിന്റെ ബാനറില്‍ അപ്പു ജോണ്‍സ് യുഎസ്എയും സഞ്ജീവ് രും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രം തൊടുപുഴ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam