»   » എസ്‌എന്‍ സ്വാമി-മധു ചിത്രത്തില്‍ ജയറാം ഡബിള്‍ റോളില്‍

എസ്‌എന്‍ സ്വാമി-മധു ചിത്രത്തില്‍ ജയറാം ഡബിള്‍ റോളില്‍

Subscribe to Filmibeat Malayalam
Jayaram
വെറുതെ ഒരു ഭാര്യയുടെ വമ്പന്‍ വിജയം ജയറാമിന്റെ ഭാഗ്യമായി മാറുന്നു. ചിത്രം സൂപ്പര്‍ ഹിറ്റായതോടെ ജയറാമിനെ തേടി ഒട്ടേറെ അവസരങ്ങളാണെത്തുന്നത്‌. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സമസ്‌ത കേരളം പിഒ അടുത്ത മാസം പ്രദര്‍ശനത്തിനെത്തും. ഇതിന്‌ പിന്നാലെ സത്യനടക്കമുള്ള ഒരുകൂട്ടം പ്രഗല്‌ഭരുടെ ചിത്രങ്ങളിലും ജയറാം ഈ വര്‍ഷം പ്രത്യക്ഷപ്പെടും.
സിനിമയില്‍ മാത്രമല്ല പരസ്യ രംഗത്തും ജയറാമിന്റെ താരമൂല്യത്തിന്‌ തിളക്കമേറിയിട്ടുണ്ട്‌. ഒട്ടേറെ വന്‍സ്ഥാപനങ്ങള്‍ ഈ നടന്റെ താരമൂല്യം പരസ്യങ്ങളിലൂടെ മുതലാക്കാനുള്ള ശ്രമത്തിലാണ്‌.

ചലച്ചിത്ര രംഗത്ത്‌ വീണ്ടും സജീവസാന്നിധ്യമായി മാറുന്ന ജയറാമിനെ നായകനാക്കി സിനിമയെടുക്കാന്‍ പദ്ധതിയിടുന്നവരില്‍ എസ്‌എന്‍ സ്വാമി-കെ. മധു കൂട്ടുകെട്ടുമുണ്ട്‌.ഒരു കുറ്റാന്വേഷണക്കഥ നര്‍മ്മത്തിന്റെ അകമ്പടിയോടെ അവതരിപ്പിയ്‌ക്കുന്ന ഈ ചിത്രത്തില്‍ ജയറാം ഇരട്ടവേഷത്തിലാണ്‌ പ്രത്യക്ഷപ്പെടുക.

മെയ്‌ മാസത്തില്‍ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാന്‍ തീരുമാനിച്ചിട്ടുള്ള ഈ സിനിമ എസ്‌എന്‍ സ്വാമി-കെ മധു കൂട്ടുകെട്ടില്‍ പിറന്ന പതിവ്‌ കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും.

കരിയറില്‍ ഇത്‌ നാലാം തവണയാണ്‌ ജയറാം ഇത്തരം വേഷങ്ങളില്‍ അഭനയിക്കുന്നത്‌. പത്മരാജന്റെ അപരനിലെ ഇരട്ടവേഷത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ജയറാം മയിലാട്ടം എന്ന ചിത്രത്തിലും ഡബിള്‍ റോളില്‍ അഭിനയിച്ചിരുന്നു. ഹരിദാസ്‌ സംവിധാനം ചെയ്‌ത മാജിക്‌ ലാമ്പില്‍ ജയറാം നാല്‌ വേഷങ്ങളിലാണ്‌ അഭിനയിച്ചത്‌.

കെ. മധുവിന്റെ ചിത്രത്തില്‍ ഇത്‌ രണ്ടാം തവണയാണ്‌ ജയറാം അഭിനയിക്കുന്നത്‌. ഇവര്‍ ഒരുമിച്ച രണ്ടാം വരവ്‌ എന്ന ചിത്രം ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam