»   » ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍

ജയറാമിന്റെ ഉലകം ചുറ്റും വാലിബന്‍

Posted By:
Subscribe to Filmibeat Malayalam
Ulalam Chuttum Valiban
ജയറാമിന് ഇത് തിരക്കിന്റെ കാലമാണ്. സീനിയേഴ്‌സ് എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ജയറാമിന് കൈനിറയെ ചിത്രങ്ങളുണ്ട്. ഇതില്‍ ജയരാജിന്റെ നായികയും രാജ് ബാബുവിന്റെ ഉളകം ചുറ്റും വാലിബനും ഒരേ സമയമാണ് പുരോഗമിക്കുന്നത്.

നാട്ടില്‍ കൃഷിയും മറ്റുമായി ജീവിക്കുന്ന ജയശങ്കര്‍ എന്ന ചെറുപ്പക്കാരനെയാണ് ജയറാം ഉലകം ചുറ്റും വാലിബനില്‍ അവതരിപ്പിക്കുന്നത്. ചെറുപ്പത്തില്‍ത്തന്നെ അച്ഛനമ്മമാര്‍ നഷ്ടമായ ജയശങ്കറിന് ഒരു സഹോദരിയുണ്ട്. പിഎസ് സി പരീക്ഷകള്‍ സകലതും എഴുതി ഫലം കാത്ത് ഒരു സര്‍ക്കാര്‍ ജോലി സ്വപ്‌നം കണ്ടിരിക്കുന്നയാളാണ് ഇദ്ദേഹം.

നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ജയശങ്കര്‍ വളരെ അപ്രതീക്ഷിതമായി ഒറു സാമ്പത്തിക ക്രമക്കേടില്‍ അകപ്പെടുന്നു. ഇതോടെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാവുന്നു. ഇതോടെ അയാള്‍ ഒളിച്ചോടുകയാണ്. ഇതിന് പിന്നാലെ അനിയത്തിയുടെ വിവാഹം മുടങ്ങുന്നു. ജീവിക്കണോ മരിക്കണോ എന്നറിയാത്ത അവസ്ഥ. എന്നാല്‍ തോല്‍ക്കാന്‍ അയാള്‍ തയ്യാറായിരുന്നില്ല.

നാടുവിട്ട് നഗരത്തില്‍ ചേക്കേറിയ ജയന് മുന്നില്‍ പി്ന്നീട് പ്രശ്‌നങ്ങള്‍ക്കുമേല്‍ പ്രശ്‌നങ്ങള്‍ വന്നിവീഴുകയായിരുന്നു. ഇവയെ അതിജീവിക്കാനുള്ള അയാളുടെ ശ്രമങ്ങള്‍ ഏറെ രസകരമായി പറയുകയാണ് രാജ് ബാബു.

ജയശങ്കറായി ജയറാം വേഷമിടുന്നു, ബിജുമേനോന്‍, സുരാജ് വെഞ്ഞാറമൂട്, ഇന്നസെന്റ്, ബിജുക്കുട്ടന്‍, സുരേഷ് കൃഷ്ണ, സലിം കുമാര്‍, മാമുക്കോയ, വന്ദന, മിത്ര കുര്യന്‍, ശോഭ മോഹന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.

ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുരയാണ്. ക്യാമറ ആനന്ദക്കുട്ടന്‍. കൈതപ്രം, വയലാര്‍ ശരത്, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍സിതാരയാണ് ഈണം നല്‍കുന്നത്.

ചീഫ് മിനിസ്റ്റര്‍ കെആര്‍ ഗൗതമി, ചെസ്സ്, കങ്കാരു, കളേര്‍സ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രാജ് ബാബു ഒരുക്കുന്നചിത്രമാണിത്. ഒറ്റപ്പാലത്താണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. കൊച്ചിയാണ് മറ്റൊരു പ്രധാന ലൊക്കേഷന്‍, ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.

English summary
Jayaram acting the lead role of Raj Babu's new film Ulakam Chuttum Valiban. Shooting of this film progressing in Ottappalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam