»   » ജയസൂര്യയുടെ വാധ്യാര്‍ മോഷണമാണെന്ന്

ജയസൂര്യയുടെ വാധ്യാര്‍ മോഷണമാണെന്ന്

Posted By:
Subscribe to Filmibeat Malayalam
Vadhiyar
ജയസൂര്യയെ നായകനാക്കി നിതീഷ് ശക്തി സംവിധാനം ചെയ്യുന്ന വാധ്യാര്‍ സിനിമയുടെ കഥ മോഷണമാണെന്ന് പരാതി.

വടക്കന്‍ പറവൂര്‍ സ്വദേശി നഹാസ് പി.എന്‍. ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് ഈ സിനിമയുടെ നിര്‍മാതാവ് എന്‍. സുധീഷിനോടും അദ്ദേഹത്തിന്റെ സുഹൃത്ത് ഷാജി വര്‍ഗീസിനോടും താന്‍ പറഞ്ഞ കഥയിലെ സന്ദര്‍ഭങ്ങളില്‍ മാത്രം മാറ്റംവരുത്തിയാണ് 'വാദ്ധ്യാര്‍' ഒരുക്കിയിരിക്കുന്നതെന്നാണ് നഹാസ് ആരോപിയ്ക്കുന്നത്.

സിനിമാ മാസികയില്‍ വാധ്യാരുടെ വിശേഷങ്ങള്‍ വായിച്ചപ്പോളാണ് തന്റെ കഥയാണിതെന്ന് മനസ്സിലായതെന്ന് നഹാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് ഈ സിനിമയുടെ സെന്‍സറിങ് തടഞ്ഞുകൊണ്ടുള്ള സ്‌റ്റേ ഓര്‍ഡര്‍ നേടിയെന്നും അദ്ദേഹം അറിയിച്ചു.

ജയസൂര്യയും, ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'വാദ്ധ്യാരുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിയ്ക്കുന്നത് നവാഗതനായ രാജേഷ് രാഘവനാണ്. മുന്‍കാല നടി മേനകയും ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam