twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മീര ജാസ്മിനെ മലയാളികള്‍ കൈവിട്ടോ ?

    By Ravi Nath
    |

    Meera Jasmine
    മീര ജാസ്മിന്‍ എന്ന നടിയെ മലയാളികള്‍ മറന്നുവോ? ഉണ്ടാവാന്‍ തരമില്ല, കാരണം മീരയെന്ന അഭിനേത്രിയെ മലയാളി പ്രേക്ഷകര്‍ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ മീര മലയാളചലച്ചിത്ര ലോകത്തുനിന്നും അകന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്.

    ഇക്കാര്യം മനസ്സിലാക്കി ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും പാട്ടിന്റെ പാലഴിയും മൊഹബത്തും എട്ടുനിലയില്‍ പൊട്ടി. മുമ്പൊക്കെ മീരയ്ക്കായി സംവിധായകര്‍ കാത്തിരിക്കുകയായിരുന്നു. മീരയ്ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം എന്നായിരുന്നു പല സംവിധായകരും തങ്ങളുടെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നത്.

    ഈ പ്രതീക്ഷകളെയെല്ലാം മീര സഫലീകരിക്കുകയും ചെയ്തു. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ സ്വന്തമാക്കി, അന്യഭാഷകളിലും നല്ല നടിയെന്ന പേരെടുത്തു. പക്ഷേ പിന്നീട് മീരയ്‌ക്കെന്താണ് പറ്റിയത്. വീട്ടുകാരുമായുള്ള വഴക്ക്, പ്രണയവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും, മലയാളത്തില്‍ അരങ്ങേറ്റത്തിന് വഴിയൊരിക്കുയ സംവിധായകന്‍ ലോഹിതദാസുമായി ഉടക്കിപ്പിരിഞ്ഞത്.

    ശങ്കറിന്റെ പ്രൊഡക്ഷനിലുള്ള സിനിമ കൈവിട്ടത്, നേരത്തും കാലത്തും സെറ്റിലെത്താതെ കൊല്‍ക്കത്ത ന്യൂസിന്റെ നിര്‍മ്മാതാവിനെ കുത്തുപാളയെടുപ്പിച്ചത്....മീരയ്‌ക്കെതിരെ പ്രശ്‌നങ്ങള്‍ വന്നുകുമിഞ്ഞുകൂടുകയായിരുന്നു. ഇതിനിടെ മലയാളതരസംഘടനയായ അമ്മയുടെ ചിത്രമായ ട്വന്റി ട്വന്റിയില്‍ അഭിനയിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ മീര അമ്മക്കാരെ മുഴുവന്‍ മുഷിപ്പിച്ചു.

    ഉര്‍വ്വശി ശോഭയ്ക്കു ശേഷം മലയാളം കണ്ട റെയ്ഞ്ചുള്ള നടിയെന്നുവരെ മീരയെ നമ്മള്‍ വിശേഷിപ്പിച്ചിരുന്നു. വിശേഷണങ്ങള്‍ കൂടിപ്പോയതാണോ മീരയ്ക്ക് വിനയായത്. മുഖ്യധാരയില്‍ നിന്നും അകന്നുപോയ്‌ക്കൊണ്ടിരിക്കുന്ന ഒരു അനുഗ്രഹീത കലാകാരിയായി മാറിക്കൊണ്ടിരിക്കുകയാണ് മീര.

    വെറും നടന്‍, നടി എന്ന നിലയില്‍ നിന്നും സൂപ്പറുകളും മെഗാസ്റ്റാറുകളുമൊക്കെയായി മാറുമ്പോള്‍ വളര്‍ത്തി വലുതാക്കിയ പ്രേക്ഷകരോടും മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ പ്രതിഭകളോടും സഹപ്രവര്‍ത്തകരോടും ഇത്തിരി കടപ്പാട് സൂക്ഷിക്കുന്നത് ഒട്ടേറെ ഗുണം ചെയ്യും.

    ഈ തിരിച്ചറിവാണ് വ്യക്തി എന്ന നിലയില്‍ ഒരു പ്രതിഭയെ ലൈംലൈറ്റില്‍ എത്തുന്നത്. ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നടിയായിട്ടും മീരയുടെ തിരിച്ചുവരവ് ശ്രദ്ധിക്കപ്പെട്ടില്ല. ഈ തിരിച്ചറിവുകളും കൂടുതല്‍ കരുത്തുമായി മീരയെന്ന പ്രതിഭ വീണ്ടും തിളക്കത്തോടെ തെന്നിന്ത്യയുടെ വെള്ളിത്തിരയിലേയ്ക്ക് ചേക്കേറുമെന്നുറപ്പാണ്.

    അതിന് മീരയ്ക്ക് കരുത്തുണ്ടാകട്ടെ. മീര നല്‍കിയ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തിരിയ്ക്കട്ടെ. മീരയ്ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ സംവിധായകര്‍ക്ക് ഇനിയും മനസ്സുണ്ടാവട്ടെ.

    English summary
    Meera Jasmine is a good actress, but controversies and attittude spoiled her career. She tried to made a second turn, but both films Pattinte Palazhi and Mohabath are huge failures in box office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X