»   » സിദ്ദിഖിനോട്‌ ഏറ്റുമുട്ടാന്‍ ലാലില്ല!!

സിദ്ദിഖിനോട്‌ ഏറ്റുമുട്ടാന്‍ ലാലില്ല!!

Posted By:
Subscribe to Filmibeat Malayalam
Siddhique Lal
മലയാള സിനിമാ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ സംഭവങ്ങളിലൊന്നായിരുന്നു സിദ്ധിഖ്‌ ലാല്‍ സംവിധാന ജോഡികളുടെ വേര്‍പിരിയില്‍. തിയറ്ററുകളില്‍ ഹിറ്റുകളുടെ പരമ്പര തന്നെ സൃഷ്ടിച്ച ഈ സംവിധായക ജോഡികള്‍ ഒരു ദശകം മുമ്പേയാണ്‌ വേര്‍പിരിഞ്ഞത്‌.

സിദ്ധിഖ്‌ സംവിധാനരംഗത്ത്‌ തന്നെ തുടര്‍ന്നപ്പോള്‍ ലാല്‍ അഭിനയം, നിര്‍മാണം എന്നിങ്ങനെ സിനിമയിലെ വ്യത്യസ്‌ത മേഖലകളിലേക്കും തിരിഞ്ഞു. തങ്ങള്‍ തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിരുന്നില്ലെന്ന്‌ ഇരുവരുടെയും പിന്നീടുള്ള കരിയര്‍ തന്നെയാണ്‌ സാക്ഷ്യം. സിനിമയുടെ വ്യത്യസ്‌ത മേഖലകളിലേക്ക്‌ നീങ്ങിയെങ്കിലും ഒരിയ്‌ക്കല്‍ പോലും ഒരു ഏറ്റുമുട്ടലിനുള്ള സാഹചര്യം ഇവര്‍ സൃഷ്ടിച്ചിരുന്നില്ല. മാത്രമല്ല സിനിമയ്‌ക്ക്‌ പുറത്ത്‌ പഴയ സൗഹൃദം തുടരാനും ഇവര്‍ക്ക്‌ കഴിഞ്ഞു.

എന്നാല്‍ ഈ വിഷുക്കാലത്ത്‌ കാര്യങ്ങള്‍ മാറിമറിയുകയാണ്‌. സംവിധാനരംഗത്തേക്കുള്ള ലാലിന്റെ തിരിച്ചുവരവാണ്‌ കൂട്ടുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‌ ഇപ്പോള്‍ വഴിയൊരുക്കിയിരിക്കുന്നത്‌. 18 വര്‍ഷങ്ങള്‍ക്ക മുമ്പ്‌‌ ഈ കൂട്ടുകെട്ടില്‍ തന്നെ പിറവിയെടുത്ത ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സൂപ്പര്‍ ഹിറ്റിന്റെ രണ്ടാം ഭാഗവുമായാണ്‌ ലാല്‍ സംവിധാന രംഗത്ത്‌ തിരിച്ചെത്തുന്നത്‌.

അതിനിടെ ദിലീപിനെ നായകനാക്കി ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം മലയാളത്തില്‍ സിദ്ദിഖ്‌ ചിത്രമൊരുക്കുന്നത്‌ വമ്പന്‍ പ്രതീക്ഷകളോടെയാണ്‌. മലയാളത്തില്‍ ഇത്‌ പരാജയം രുചിയ്‌ക്കാത്ത സംവിധായകനെന്ന പേര്‌ കാത്തുസൂക്ഷിയ്‌ക്കുയെന്ന വെല്ലുവിളിയാണ്‌ സിദ്ദിഖിന്‌ മുന്നിലുള്ളത്‌.

രണ്ട്‌ ചിത്രങ്ങളുടെയും റിലീസ്‌ നിശ്ചയിച്ചത്‌ മലയാള സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട സീസണായ വിഷുവിനെന്നത്‌ തന്നെയാണ്‌ കൂട്ടുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്‌ സാഹചര്യമൊരുക്കിയത്‌.

എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്‍ഹരിഹര്‍-2 വിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ നീളുന്നത്‌ സുഹൃത്തുക്കളുടെ ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ്‌ സാധ്യത. ചിത്രീകരണത്തിലെ കാലതാമസം ചിത്രത്തിന്റെ റിലീസ്‌ നിശ്ചയിച്ചതിനെക്കാള്‍ മൂന്നാഴ്‌ച വൈകിപ്പിയ്‌പ്പിക്കുമെന്നാണ്‌ സൂചന. അതേ സമയം സിദ്ദിഖിന്റെ ബോഡിഗാര്‍ഡ്‌ മുന്‍നിശ്ചയപ്രകാരം ഏപ്രില്‍ ഒമ്പതിന്‌ തന്നെ തിയറ്ററുകളിലെത്തും. ഇങ്ങനെയാണ്‌ സംഭവിച്ചാല്‍ മോളിവുഡിലെ ഈ കൂട്ടുകാരുടെ പോരാട്ടം കാണാന്‍ ഇനിയും കാത്തിരിയ്‌ക്കേണ്ടി വരും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam