»   » മമ്മൂട്ടിയും ദിലീപും തൊഴില്‍ നിഷേധിക്കുന്നു മാക്ട

മമ്മൂട്ടിയും ദിലീപും തൊഴില്‍ നിഷേധിക്കുന്നു മാക്ട

Posted By:
Subscribe to Filmibeat Malayalam

നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധവും ഗൂഢാലോചനയും നടക്കുന്നുണ്ടെന്ന്‌ ആരോപിച്ച്‌ മാക്ട ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച്‌ നടത്തി.

സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡിന്റെ ലൊക്കേഷനായ ഒറ്റപ്പാലം വരിക്കശ്ശേരി മനയിലേക്കായിരുന്നു മാര്‍ച്ച്‌. 300 ഓളം പേര്‍ പങ്കെടുത്ത മാര്‍ച്ച്‌ വരിക്കാശേരി മനയ്‌ക്ക്‌ പുറത്തുവെച്ച്‌ പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ്‌ സമരം നടത്തി.

 തുടര്‍ന്ന്‌ ദിലീപും സിദ്ദിഖും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ ഇവര്‍ പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ദിലീപ് വ്യക്തമാക്കിയതോടെ ഉച്ചയ്‌ക്ക്‌ ശേഷം വീണ്ടും മാര്‍ച്ച്‌ നടന്നു.

സിദ്ദിഖിന്റെ നേതൃത്വത്തില്‍ രൂപീകരിയ്‌ക്കപ്പെട്ട ഫെഫ്‌ക നടത്തുന്ന കുപ്രചാരണം നിര്‍ത്തുക, കൂലി വര്‍ദ്ധനവ്‌ നടപ്പാക്കുക, തുടങ്ങിയ ആവശ്യങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.

നേരത്തെ ഇതേ വിഷയങ്ങളുന്നയിച്ച്‌ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഡാഡി കൂളിന്റെ ലൊക്കേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ മാക്ട മമ്മൂട്ടിയുടെയും സംവിധായകന്‍ സിബി മലയിലിന്റെയും കോലം കത്തിച്ചിരുന്നു.

തുളസീദാസ്‌ പ്രശ്‌നത്തില്‍ മാപ്പു പറയുകയും അഡ്വാന്‍സ്‌ തുക തിരിച്ചു നല്‌കാന്‍ ദിലീപ്‌ തയാറാകുകയും ചെയ്‌തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന്‌ വിനയന്റെ നേതൃത്വത്തിലുള്ള മാക്ട ഫെഡറേഷന്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam