»   » മേജറിന്റെ മാടന്‍ കൊല്ലിയില്‍ പൃഥ്വി നായകന്‍

മേജറിന്റെ മാടന്‍ കൊല്ലിയില്‍ പൃഥ്വി നായകന്‍

Posted By:
Subscribe to Filmibeat Malayalam
PrithviRaj
ആര്‍മി ചിത്രങ്ങളുമായി കരിയര്‍ ആരംഭിച്ച മേജര്‍ രവി ചുവടു മാറ്റത്തിന്റെ തിരക്കിലാണ്‌. മോഹന്‍ലാലിനെ വച്ച്‌ കീര്‍ത്തിചക്രയും കുരുക്ഷേത്രയും മമ്മൂട്ടി നായകനായ മിഷന്‍ 90 ഡേയ്‌സും ഒരുക്കിയ മേജറുടെ അടുത്ത സിനിമയും പട്ടാള ചിത്രമാവുമെന്നാണ്‌ നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്‌.

എന്നാല്‍ തന്റെ മേല്‍ പതിഞ്ഞുപോയ ഇമേജ്‌ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്‌ ഈ സംവിധായകന്‍. തമിഴില്‍ അര്‍ജ്ജുനനെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം തുടരുമ്പോള്‍ തന്നെ മറ്റൊരു മലയാള ചിത്രം കൂടി സംവിധായകന്‍ പ്ലാന്‍ ചെയ്‌തു കഴിഞ്ഞു.

മലയാള സിനിമയില്‍ തിരക്കേറുന്ന പൃഥ്വിയെ നായകനാക്കി 'മാടന്‍ കൊല്ലി'യെന്നൊരു ഹൊറര്‍ ചിത്രമൊരുക്കാനാണ്‌ മേജര്‍ രവി ഒരുങ്ങുന്നത്‌. പ്രേക്ഷകരെ ആകാംക്ഷയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന കിടിലന്‍ ചിത്രമായിരിക്കും മാടന്‍ കൊല്ലിയെന്ന്‌ സംവിധായകന്‍ പറയുന്നു.

പൃഥ്വി നായകനായി തിളങ്ങിയ ഫാന്റസി സിനിമയായ അനന്തഭദ്രത്തിന്റെ കഥയൊരുക്കിയ സുനില്‍ പരമേശ്വരന്‍ തന്നെയാണ്‌ പുതിയ മേജര്‍ രവി ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്‌. 'തിരു' ഛായാഗ്രഹണം നിര്‍വഹിയ്ക്കന്ന മാടന്‍കൊല്ലി വൈശാഖയാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam