»   » മമ്മൂട്ടി റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍

മമ്മൂട്ടി റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Mammmootty
ഉദയനാണ്‌ താരം, നോട്ട്‌ബുക്ക്‌ എന്നീ ചിത്രങ്ങളിലൂടെ സൂപ്പര്‍ സംവിധായകരുടെ നിരയിലേക്കുയര്‍ന്ന റോഷന്‍ ആന്‍ഡ്രൂസും മമ്മൂട്ടിയും ആദ്യമായി ഒന്നിയ്‌ക്കുന്നു. മോഹന്‍ലാല്‍ നായകനാവുന്ന കാസനോവയ്‌ക്ക്‌ ശേഷം റോഷന്‍ ഒരുക്കുന്ന ചിത്രത്തിലാണ്‌ മമ്മൂട്ടി നായകനാവുന്നത്‌.

റോഷന്റെ നോട്ട്‌ ബുക്കിലൂടെ തിരക്കഥാരംഗത്ത്‌ അരങ്ങേറ്റം കുറിച്ച ബോബി-സഞ്‌ജയ്‌ ടീം തിരക്കഥ രചിയ്‌ക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ്‌ ഓഫീസറിന്റെ വേഷത്തിലാണ്‌ എത്തുക. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ കാള്‍ട്ടണ്‍ കരുണാകരനാണ്‌ റോഷന്‍-മമ്മൂട്ടി ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ഉദയനാണ്‌ താരത്തിന്‌ ശേഷം കാള്‍ട്ടണ്‍ കരുണാകരനും റോഷനും ഒന്നിയ്‌ക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്‌. കാസനോവയുടെ തിരക്കഥ പൂര്‍ത്തിയാക്കിയ ബോബിയും സഞ്‌ജയും മമ്മൂട്ടി ചിത്രത്തിന്റെ കടലാസ്‌ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

അതേ സമയം റോഷന്‍-ലാല്‍ ടീം വീണ്ടുമൊന്നിയ്‌ക്കുന്ന കാസനോവയുടെ ഷൂട്ടിങ്‌ മുന്നൊരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്‌. ബാംഗ്ലൂരില്‍ ഡിസംബര്‍ 27ന്‌ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന കാസനോവ പിന്നീട്‌ ദുബായ്‌, കേപ്‌ ടൗണ്‍ എന്നീ ലൊക്കേഷനുകളിലേക്ക്‌ നീങ്ങും. 35 ദിവസത്തെ ഷൂട്ടിങാണ്‌ കേപ്‌ ടൗണില്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന കാസനോവയില്‍ 18 ഓളം ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദക്ഷിണാഫ്രിക്കയിലെ പ്രശസ്‌ത ഫൈറ്റ്‌ മാസ്റ്റര്‍ ഫ്രാന്‍സ്‌ സ്‌പിലോസ്‌ ആയിരിക്കും കാസനോവയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X