»   » ഗുരുവായൂരപ്പന് ലാലിന്റെ വക പൊന്നോടക്കുഴല്‍

ഗുരുവായൂരപ്പന് ലാലിന്റെ വക പൊന്നോടക്കുഴല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഗുരുവായൂര്‍: ഗുരുവായൂരപ്പന് നടന്‍ മോഹന്‍ലാലിന്റെ വക പൊന്നോടക്കുഴല്‍. വ്യാഴാഴ്ച ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോഴാണ് ലാല്‍ കണ്ണന് പൊന്നോടക്കുഴല്‍ കാണിക്കയായി നല്‍കിയത്.

മുഴുക്കാപ്പ്, കളഭച്ചാര്‍ത്ത്, ലാലിന്റെയും ഭാര്യ സുചിത്രയുടെയും പേരില്‍ അഹസ് വഴിപാടുകള്‍ എന്നിവയും നടത്തിയിട്ടുണ്ട്. ഇതിന് പുറമെ സെപ്റ്റംബര്‍ രണ്ടിന് കൃഷ്ണനാട്ടത്തിലെ ബാണയുദ്ധം കഥ വഴിപാടിനും ലാല്‍ പണമടച്ചിട്ടുണ്ട്.

സുഹൃത്ത് ഡോ. വി. രാമചന്ദ്രന്‍, നിര്‍മാതാവ് ആനന്ദന്‍, ഫിലിം ഓഡിയന്‍സ് കൌണ്‍സില്‍ സെക്രട്ടറി ബാബു അണ്ടത്തോട് എന്നിവര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ക്ഷേത്രദര്‍ശനത്തിനെത്തിയത്.

English summary
Actor Mohanlal on Thursday offered a flute crafted in gold at Guruvayur Sreekrishna temple. The actor arrived at the temple around 5 a.m,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam