»   » യുടിവി മൂവിയ്ക്ക് ലാലിന് വന്‍ പ്രതിഫലം

യുടിവി മൂവിയ്ക്ക് ലാലിന് വന്‍ പ്രതിഫലം

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡിലെ പ്രമുഖ നിര്‍മാതാക്കളായ യുടിവിയുടെ മലയാളം പ്രൊജക്ടില്‍ നായകനാവുന്നതിന് മോഹന്‍ലാല്‍ കരാറൊപ്പിട്ടു. മാടമ്പിയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനുമായി ഒന്നിയ്ക്കുന്ന ചിത്രത്തിന് വേണ്ടി റെക്കാര്‍ഡ് പ്രതിഫലമാണ് ലാല്‍ കൈപ്പറ്റിയിരിക്കുന്നതെന്ന് സൂചനകളുണ്ട്.

യുടിവിയ്ക്ക് വേണ്ടി തന്റെ ഡേറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താനും ലാല്‍ തയാറായിട്ടുണ്ട്. മറ്റു പ്രൊജക്ടുകള്‍ മാറ്റവച്ച് നവംബര്‍ അവസാനത്തോടെ ഉണ്ണികൃഷ്ണന്‍ ചിത്രംതുടങ്ങാനാണ് നടന്റെ തീരുമാനം. ഇതിനിടെ ക്രിസ്മസ് റിലീസ് പ്രഖ്യാപിച്ചിരിയ്ക്കുന്ന കാസനോവയുടെ ഷൂട്ടിങ് ലാല്‍ തീര്‍ക്കും.

മോഹന്‍ലാല്‍ ഒരു പൊലീസ് ഓഫീസറായി വേഷമിടുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഉണ്ണികൃഷ്ണന്‍ ഒരുക്കുന്നത്. ഉണ്ണികൃഷ്ണന്റെ തിരക്കഥയില്‍ മതിപ്പ് തോന്നിയാണ് യുടിവിയും ലാലും സിനിമ ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. ചിത്രത്തില്‍ മൂന്ന് നായികമാര്‍ ഉണ്ടെന്നും സൂചനകളുണ്ട്.

English summary
Mohanlal has signed up with one of India’s leading production houses UTV Motion Pictures to do a film in Malayalam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam