വിവാഹത്തോടെ സിനിമയില്‍ നിന്നും താത്കാലികമായി വിട്ടുന്ന നവ്യ നായര്‍ രണ്ടാംവരവിനൊരുങ്ങുന്നു. സിനിമയ്ക്ക് പകരം മിനി സ്‌ക്രീനിലൂടെയാണ് നവ്യയുടെ തിരച്ചുവരവെന്നൊരു പ്രത്യേകതയുണ്ട്.
കഴിഞ്ഞവര്‍ഷമാദ്യം മുംബൈയിലെ ബിസിനസ്സുകാരനായ സന്തോഷ് എന്‍ മേനോനുമായുള്ള വിവാഹത്തിന് ശേഷം നവ്യ സിനിമയില്‍ നിന്ന് അകലംപാലിച്ചിരുന്നു. ഇതിനിടെ ഒരു കുഞ്ഞിന് നവ്യ ജന്മം നല്‍കുകയും ചെയ്തു.
ഇപ്പോള്‍ ഏഷ്യാനെറ്റ് ചാനലിലെ പുതിയ റിയാലിറ്റി ഷോയായ ഡാന്‍സ് ഡാന്‍സ് പ്രോഗ്രാമിലെ വിധികര്‍ത്താവിന്റെ റോളിലാണ് നവ്യയെത്തുന്നത്. നടനും നര്‍ത്തകനുമായ അരവിന്ദാണ് ഷോയുടെ പ്രധാന ജഡ്ജ്. ഏഷ്യാനെറ്റിലെ കുട്ടികളുടെ മ്യൂസിക് റിയാലിറ്റ ഷോയായ മഞ്ച് സ്റ്റാര്‍ സിങറിന്റെ ഫൈനല്‍ വേദിയില്‍ വച്ചാണ് നവ്യയുടെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ നവ്യയും പങ്കെടുത്തിരുന്നു.
് നൃത്തവേദികളില്‍ തിളങ്ങിക്കൊണ്ടാണ് നവ്യ വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകപ്പട്ടത്തിനായി നടിയും അവതാരകയുമായി അമ്പിളി ദേവിയുമായുള്ള നവ്യയുടെ പോര് പലരും മറന്നിരിയ്ക്കില്ല. അന്ന് അമ്പിളി ദേവി ജയിച്ചെങ്കിലും പില്‍ക്കാലത്ത് വെള്ളിത്തിരയിലെ തിളങ്ങുന്ന അമ്പിളിയാവാന്‍ നവ്യയ്ക്ക് കഴിഞ്ഞു. സാക്ഷാല്‍ അമ്പിളിയ്ക്കാവട്ടെ സിനിമയില്‍ നവ്യയ്‌ക്കൊപ്പം മത്സരിയ്ക്കാനും കഴിഞ്ഞില്ല.
Popular Tamil-Malayalam-Kannada actress Navya Nair, who took a break from acting after her marriage with businessman Santosh N. Menon in January last year, is back to business! She will be the permanent judge in a reality show named 'Dance Dance' to be aired on Asianet. Actor-dancer Aravind will be the chief judge of this dance competition, which was formally inaugurated by Kunchacko Boban recently.
Story first published: Thursday, August 18, 2011, 14:34 [IST]