»   » അനുഗ്രഹം തേടി നയന്‍താര ചെട്ടികുളങ്ങരയില്‍

അനുഗ്രഹം തേടി നയന്‍താര ചെട്ടികുളങ്ങരയില്‍

Posted By:
Subscribe to Filmibeat Malayalam
Nayantara
ഹിന്ദുമതം സ്വീകരിച്ച നയന്‍താര പ്രഭുദവേയുമായുള്ള വിവാഹത്തിന് മുമ്പേ ക്ഷേത്രദര്‍ശനം നടത്തി അനുഗ്രഹം തേടുന്നു. നേരത്തേ ആന്ധ്രയിലെ ക്ഷേത്രം സന്ദര്‍ശിച്ച താരം ചിങ്ങം ഒന്നായ ബുധനാഴ്ച ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി.

ഇവിടെ നയന്‍താര തുലാഭാരവും ചാന്താട്ട വഴിപാടും നടത്തി. അമ്പത് കിലോഗ്രാം ശര്‍ക്കര കൊണ്ടായിരുന്നു നയന്‍താരയ്ക്ക് തുലാഭാരം. ഉച്ചപ്പൂജയ്ക്കുശേഷമാണ് ചാന്താട്ട വഴിപാടും നടത്തിയത്.

എറണാകുളത്തുനിന്ന് രാവിലെ പത്തരയോടെയാണ് നയന്‍താര ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രവളപ്പിലുള്ള ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ ഓഫീസിലായിരുന്നു വിശ്രമം.

നയന്‍താരയ്‌ക്കൊപ്പം ചാന്താട്ടം വഴിപാട് ബുക്കുചെയ്ത കുടുംബസുഹൃത്ത് ലതയും ഉണ്ടായിരുന്നു. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ച നടി ക്ഷേത്രദര്‍ശനത്തിനുവേണ്ടി മാത്രമാണ് എത്തിയതെന്ന് വ്യക്തമാക്കി.

ഈരേഴ തെക്ക് കരയുടെ ടവര്‍ നിര്‍മാണത്തിന് സഹായവാഗ്ദാനം നല്‍കിയ നയന്‍താര ക്ഷേത്രത്തില്‍ അന്നദാന വഴിപാട് നടത്തിയശേഷമാണ് മടങ്ങിയത്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ഇടയ്ക്കിടെ നയന്‍താരയുടെ പേരില്‍ അന്നദാന വഴിപാട് നടത്താറുണ്ട്.

English summary
Actress Nayantara, who were converted to hinduism, visited Chettikulangara Temple and offering prays,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam