»   » ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെച്ചു

ബോഡിഗാര്‍ഡിന്റെ ഷൂട്ടിംഗ്‌ നിര്‍ത്തിവെച്ചു

Posted By:
Subscribe to Filmibeat Malayalam

മാക്ട പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന്‌ സിദ്ദിഖ്‌ സംവിധാനം ചെയ്യുന്ന ബോഡിഗാര്‍ഡിന്റെ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കാന്‍ പോലീസ്‌ നിര്‍ദ്ദേശം നല്‌കി.

മാക്ട പ്രതിനിധികളുമായി സിദ്ദിഖ്‌ ചര്‍ച്ചയ്‌ക്ക്‌ വിസമ്മതിച്ചതിനെ തുടര്‍ന്നാണ്‌ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെയ്‌ക്കാന്‍ പോലീസ്‌ നിര്‍ദ്ദേശം നല്‌കിയത്‌.

ശനിയാഴ്‌ച രാവിലെ ബോഡിഗാര്‍ഡിന്റെ ലൊക്കേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തിയ മാക്ട പ്രവര്‍ത്തകര്‍ ഷൂട്ടിംഗ്‌ നടക്കുന്ന വരിക്കാശ്ശേരി മനയുടെ മുമ്പില്‍ കുത്തിയിരുപ്പ്‌ സമരം നടത്തിയിരുന്നു. തുടര്‍ന്ന്‌ സിദ്ദിഖും നടന്‍ ദിലീപും ചര്‍ച്ചയ്‌ക്ക്‌ സമ്മതിച്ചുവെന്ന വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന്‌ സമരക്കാര്‍ പിരിഞ്ഞു പോയി. എന്നാല്‍ മാക്ടയുമായി യാതൊരു ചര്‍ച്ചയ്‌ക്കും ഇല്ലെന്ന്‌ ദിലീപും സിദ്ദിഖും പിന്നീട്‌ വ്യക്തമാക്കുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam