»   » പൃഥ്വി ആന്റ് ഫാമിലി ഗുരുവായൂരില്‍!

പൃഥ്വി ആന്റ് ഫാമിലി ഗുരുവായൂരില്‍!

Posted By:
Subscribe to Filmibeat Malayalam
Prithviraj and Supriya
വിവാഹത്തിന് ശേഷം ആദ്യമായി പൃഥ്വിയും ഭാര്യ സുപ്രിയയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. വിവാഹത്തിന് മുന്നോടിയായി പ്രഭുദേവയും നയന്‍താരയും ഗുരുവായൂരിലെത്തിയതിന് പിന്നാലെയാണ് മോളിവുഡിലെ ബിഗ് സ്റ്റാറും ഭാര്യയും ക്ഷേത്രനഗരിയിലെത്തിയത്.

ഞായറാഴ്ച (ജൂലൈ 16) കര്‍ക്കിടകം ഒന്നാം തീയതി അതിരാവിലെയാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയത്. ഉഷ പൂജയ്ക്ക തൊഴുതതിന് ശേഷം താരത്തിന് വെണ്ണ കൊണ്ട് തുലാഭാരവും നടത്തി. 95 കിലോ വെണ്ണ കൊണ്ട് നടത്തിയ തുലാഭാരത്തിന് 19,005 രൂപ പൃഥ്വി ദേവസ്വത്തില്‍ അടയ്ക്കുകയു ംചെയ്തു.

കോഴിക്കോട് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ റുപ്പിയുടെ ലൊക്കേഷനിലാണ് പൃഥ്വി ഇപ്പോള്‍. പൃഥ്വി ആദ്യമായി ഫുള്‍ടൈം കോമഡി റോളിലെത്തുന്ന തേജാഭായി ആന്റ് ഫാമിലി ഓണത്തിന് തിയറ്ററുകളിലെത്തും.

English summary
Prithviraj, after his marriage made his first visit to the famous Sri Krishna temple in Guruvayoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam