»   » രഞ്ജിത് ശങ്കറിന്റെ ചിത്രത്തില്‍ പൃഥ്വിരാജ്

രഞ്ജിത് ശങ്കറിന്റെ ചിത്രത്തില്‍ പൃഥ്വിരാജ്

Posted By:
Subscribe to Filmibeat Malayalam
Prithviraj
പാസഞ്ചര്‍ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. പൃഥ്വിയെ വച്ച് സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരു ത്രില്ലര്‍ ഒരുക്കുവാനാണ് രഞ്ജിത് ശങ്കറിന്റെ പദ്ധതി.മെയ്‍ഫ്ലവര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതിലേയ്ക്കുള്ള താരനിര്‍ണ്ണയം നടന്നുവരുകയാണ്.

പാസഞ്ചര്‍ എന്ന ചിത്രം ഏറെ നിരൂപകശ്രദ്ധ പിടിച്ചുപറ്റിയപ്പോള്‍ രഞ്ചിത് ശങ്കറിന്റെ അര്‍ജുനന്‍ സാക്ഷിയെന്ന ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ത്തന്നെ മുന്‍ ചിത്രങ്ങളുടെ ട്രാക്കില്‍നിന്നും മാറി പുതിയൊരു തുടക്കത്തിന് വേണ്ടിയാണ് ശങ്കറിന്റെ ശ്രമം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല

പൃഥ്വരാജാണെങ്കില്‍ കുറച്ചുകാലാമായി വലിയ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ലാത്ത അവസ്ഥയിലാണ്. തിരക്കുപിടിച്ച ഷെഡ്യൂളുകള്‍ക്കിടയില്‍ പൃഥ്വിയ്ക്ക് പത്മകുമാറിന്റെ പാതിരാമണല്‍, പിടി കുഞ്ഞുമുഹമ്മദിന്റെ വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ ഉറുമി മാത്രമാണ് പൃഥ്വിരാജിന് അല്‍പം ആശ്വാസം നല്‍കിയത്. അതിനാല്‍ത്തന്നെ വ്യത്യസ്തമായ പ്രമേയത്തിലൂടെ ഒരു ഹിറ്റ് പൃഥ്വിയുടെയും ആവശ്യമാണ്.

English summary
Prithviraj to act a lead role in Ranjith Shaker's, the director of films like Passenger and Arjunan Sakshi, music thriller named May Flower
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam