»   » പൃഥ്വി ചതിയന്‍, വാക്കിന് വിലയില്ലാത്തവന്‍

പൃഥ്വി ചതിയന്‍, വാക്കിന് വിലയില്ലാത്തവന്‍

Subscribe to Filmibeat Malayalam
Prithviraj
മാന്ത്രികക്കഥകളിലൂടെ മലയാളിയെ ഭ്രമിപ്പിച്ച സുനില്‍ പരമേശ്വരന്‍ പൃഥ്വിരാജിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. പൃഥ്വിയുടെ കരിയറിലെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ അനന്തഭദ്രത്തിന്റെ തിരക്കഥയൊരുക്കിയ സുനില്‍ തന്റെ പുതിയ ചിത്രമായ മാടന്‍ കൊല്ലിയുടെ ഷൂട്ടിങ് മുടങ്ങിയതിന്റെ കാരണക്കാരന്‍ പൃഥ്വിയെന്നാണ് ആരോപിയ്ക്കുന്നത്. മലയാളത്തിലെ പ്രശസ്തമായ ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുനില്‍ പരമേശ്വരന്‍ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നടിച്ചത്.

മാടന്‍ കൊല്ലിയെന്ന തന്റെ പുതിയ നോവല്‍ സിനിമയക്കാന്‍ നിര്‍മാതാവ് വൈശാഖ രാജനും സംവിധായകന്‍ മേജര്‍ രവിയും താത്പര്യം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലെ ദുഷ്ട മാന്ത്രികനായ ദേവദത്തന്‍ നരസിംഹന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ പൃഥ്വിയും സമ്മതം മൂളി.

അഡ്വാന്‍സ് കൈപ്പറ്റി ഡിസംബര്‍ 20 മുതലുള്ള ഡേറ്റും പൃഥ്വി തന്നു. താരത്തിന്റെ ഉറപ്പിന്‍ മേല്‍ ഷൂട്ടിങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ ഡിസംബര്‍20നുള്ള ഡേറ്റ് പൃഥ്വിരാജ് മറ്റൊരു സിനിമയ്ക്ക് ് മറിച്ചു കൊടുത്തതോടെ സിനിമയുടെ ഷൂട്ടിങ് മുടങ്ങി.

തന്നെയല്ല, മലയാള സിനിമയെ ആകെയാണ് പൃഥ്വി ചതിച്ചതെന്നും സുനില്‍ പറയുന്നു. ഒരു നടനെ സംബന്ധിച്ച് പറഞ്ഞ വാക്കിന് വില വേണം. ടിവിയിലും സിനിമയിലുമൊക്കെ വാചകകസര്‍ത്ത് നടത്തിയിട്ട് കാര്യമില്ല, പറഞ്ഞ വാക്കിന് വില കല്‍പ്പിയ്ക്കണം. ചിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട് അഡ്വാന്‍സ് വാങ്ങി ഡേറ്റ് തന്നതിന് ശേഷം പൃഥ്വി ചെയ്തത് നെറികേടാണ്. വളര്‍ന്നുവരുന്ന നടനെ സംബന്ധിച്ചിടത്തോളം വലിയ തെറ്റാണിത്.

സിനിമയോടുളള ആത്മാര്‍ത്ഥതയുടെ കാര്യത്തില്‍ പൃഥ്വി മാതൃകയാക്കേണ്ടത് മോഹന്‍ലാലിനെപ്പോലെയുള്ള നടന്‍മാരെയാണെന്നും സുനില്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി കിടന്നിട്ടും ജനകനിലെ ഗസ്റ്റ് റോള്‍ അഭിനയിക്കുന്നതിന് പുലര്‍ച്ചെ നാല് മണിയ്ക്ക് സെറ്റിലെത്തിയ ലാല്‍ തന്നെ അദ്ഭുതപ്പെടുത്തി.മലയാളത്തില്‍ പത്ത് സിനിമ ഉണ്ടാക്കുമെന്നും അതിലൊക്കെ പൃഥ്വി തന്നെ നായകനാവണമെന്ന ആഗ്രഹം തനിയ്ക്കില്ലെന്നും മാന്ത്രികക്കഥകളുടെ തമ്പുരാന്‍ പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos