»   » രഞ്‌ജിത്ത്‌ കുറ്റാന്വേഷകന്റെ വേഷത്തില്‍

രഞ്‌ജിത്ത്‌ കുറ്റാന്വേഷകന്റെ വേഷത്തില്‍

Posted By:
Subscribe to Filmibeat Malayalam

സംവിധാനവും തിരക്കഥയെഴുത്തും ക്ലച്ച്‌ പിടിയ്‌ക്കുന്നില്ലെന്ന്‌ തോന്നിയാകണം അഭിനയരംഗത്തെ തന്റെ പരീക്ഷണങ്ങള്‍ തുടരാന്‍ തന്നെയാണ്‌ രഞ്‌ജിത്ത്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഗുല്‍മോഹര്‍, തിരക്കഥ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങള്‍ക്ക്‌ ശേഷം ഒരു പരിപൂര്‍ണ വാണിജ്യ സിനിമയ്‌ക്ക്‌ വേണ്ടിയാണ്‌ രഞ്‌ജിത്ത്‌ വീണ്ടും ക്യാമറയ്‌ക്ക്‌ മുന്നിലെത്തുന്നത്‌. പൃഥ്വിരാജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡില്‍ ഒരു പ്രൈവറ്റ്‌ ഡിറ്റക്ടീവായാണ്‌ രഞ്‌ജിത്ത്‌ പ്രത്യക്ഷപ്പെടുന്നത്‌.

ബാങ്ക്‌ റോബറിയുടെ കഥ പറയുന്ന ചിത്രത്തില്‍ കള്ളനായി പൃഥ്വിയും ഇത്‌ തടയാനെത്തുന്ന രഞ്‌ജിത്തിന്റെ കഥാപാത്രവും തമ്മിലുള്ള എലിയും പൂച്ചയും കളിയാണ്‌ റോബിന്‍ഹുഡിന്റെ പ്രമേയം. രഞ്‌ജിത്തിന്റെ റോളിലേക്ക്‌ നേരത്തെ ബോളിവുഡ്‌ താരം അതുല്‍ കുല്‍ക്കര്‍ണിയെയാണ്‌ പരിഗണിച്ചിരുന്നത്‌.

ചോക്ലേറ്റിന്‌ ശേഷം സച്ചി-സേതു ടീം തിരക്കഥയെഴുതുന്ന റോബിന്‍ഹുഡില്‍ ഭാവനയാണ്‌ നായിക.

ജയരാജിന്‌ വേണ്ടി രഞ്‌ജിത്ത്‌ തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രമായ ലൗഡ്‌ സ്‌പീക്കറിലും രഞ്‌ജിത്ത്‌ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam