»   » സാഗര്‍ ഏലിയാസ്‌ ജാക്കി മാര്‍ച്ച്‌ 26ന്‌ തിയറ്ററുകള

സാഗര്‍ ഏലിയാസ്‌ ജാക്കി മാര്‍ച്ച്‌ 26ന്‌ തിയറ്ററുകള

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ബിഗ്‌ ബഡ്‌ജറ്റ്‌ ചിത്രമായ സാഗര്‍ ഏലിയാസ്‌ ജാക്കി ഒരു ദിവസം നേരത്തെ റിലീസ്‌ ചെയ്‌തേക്കും.

മാര്‍ച്ച്‌ 27ന്‌ റിലീസ്‌ തീരുമാനിച്ചിരുന്ന സാഗറിന്റെ റിലീസ്‌ മാര്‍ച്ച്‌ 26ലേക്ക്‌ മാറ്റാനാണ്‌ ഇപ്പോള്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌. ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും മോഹന്‍ലാലിന്റെ പുതിയ സംരംഭമായ മാക്‌സ്‌ ലാബും ആണ്‌ ഈ ബുദ്ധിപരമായ നീക്കം നടത്തിയിരിക്കുന്നത്‌.

മാര്‍ച്ച്‌ 25ന്‌ പൊതുപരീക്ഷകള്‍ അവസാനിയ്‌ക്കുന്ന സാഹചര്യത്തില്‍ ചിത്രം 26ന്‌ തന്നെ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ ഇവരുടെ തീരുമാനം. മധ്യവേനലവധി തുടങ്ങുന്ന ദിവസം തന്നെ സിനിമ റിലീസ്‌ ചെയ്‌താല്‍ വിദ്യാര്‍ത്ഥികളെയും മറ്റും കൂട്ടത്തോടെ തിയറ്ററുകളിലെത്തിയ്‌ക്കാമെന്നാണ്‌ നിര്‍മാതാക്കളുടെ കണക്കു കൂട്ടല്‍.

സാഗറിന്‌ വന്‍വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ കരുതപ്പെടുന്ന ടുഹരിഹര്‍നഗര്‍ ഏപ്രില്‍ രണ്ടിന്‌ റിലീസ്‌ ചെയ്യുമെന്ന കാര്യം ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ ലാല്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. സുരേഷ്‌ ഗോപി നായകനാകുന്ന ഐജി ഏപ്രില്‍ മൂന്നിന്‌ പ്രദര്‍ശനത്തിനെത്തും.

പ്രേക്ഷകരെ ടെലിവിഷന്‌ മുന്നില്‍ തളിച്ചിടുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രിലില്‍ ആരംഭിയ്‌ക്കാനുള്ള സാധ്യതകളും ഇതേ സമയത്ത്‌ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ചൂടേറുന്നതും സാഗറിന്റെ റിലീസ്‌ നേരത്തെയാക്കാനുള്ള തീരുമാനത്തിന്‌ പിന്നിലുണ്ട്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam