»   » അയ്യരുടെ അഞ്ചാമൂഴം- ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌

അയ്യരുടെ അഞ്ചാമൂഴം- ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌

Posted By:
Subscribe to Filmibeat Malayalam
Mammoootty
മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം തിരിച്ചുവരവിനൊരുങ്ങുന്നു. സിബിഐ പരമ്പര സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ച സേതുരാമയ്യരാണ് വീണ്ടുമൊരു വരവിനൊരുങ്ങുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ തുരുപ്പ് ചീട്ടെന്ന് വിശേഷിപ്പിയ്ക്കാവുന്ന സേതുരാമയരുടെ അഞ്ചാമൂഴത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത് എസ്എന്‍ സ്വാമിയും കെ മധുവും തന്നെയാണ്.

ഒരു സിബിഐ ഡയിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിങ്ങനെ നാല് സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന പേരിട്ട അഞ്ചാം ഭാഗത്തിന്റെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് സ്വാമി.

മമ്മൂട്ടിയെ തന്നെ നായകനാക്കിയൊരുക്കിയ ആഗസ്റ്റ് 15 ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സ്വാമി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് കുറ്റമറ്റൊരു ക്രൈം ത്രില്ലറര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് തിരക്കഥാകൃത്ത്. സിബിഐ സീരിസിലെ ഏറ്റവും ത്രില്ലപ്പടിയ്ക്കുന്ന ചിത്രമായിരിക്കണം ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്‌സ് എന്ന വാശിയിലാണ് സ്വാമിയെന്നും അറിയുന്നു.

അനൂപിനെയും മേഘ്‌ന രാജിനെയും പ്രധാനകഥാപാത്രങ്ങളാക്കി ബാങ്കിങ് അവേഴ്‌സ് എന്ന സിനിമയൊരുക്കുന്നതിന്റെ തിരക്കിലാണ് സംവിധായകന്‍ കെ മധു. ഈ സിനിമ പൂര്‍ത്തിയാക്കിയ ശേഷം ബ്ലാക്ക് ഇന്‍വെസ്റ്റിഗേഷന്റെ ജോലികള്‍ ആരംഭിയ്ക്കാനാണ് മധുവിന്റെ തീരുമാനം.

English summary
If reports are to be believed S N Swami is just done with the one line of the fifth edition of the series that has been titled ‘Black Investigators’

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam