»   » ശ്വേത മേനോന്‍ വിവാഹിതയായി

ശ്വേത മേനോന്‍ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
നടി ശ്വേത മേനോന്‍ വിവാഹിതയായി. ശനിയാഴ്ച പത്തരയോടെ വളാഞ്ചേരിയില്‍ അമ്മയുടെ തറവാട്ടുവീട്ടില്‍ വച്ചായിരുന്നു ശ്വേതയും മുംബൈയില്‍ ജോലിചെയ്യുന്ന ശ്രീവത്സന്‍ മേനോനുമായുള്ള വിവാഹം.

വീട്ടുമുറ്റത്ത് ഒരുക്കിയ ചെറിയ പന്തലില്‍ ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ചലച്ചിത്രരംഗത്തുനിന്നും നടി മംമ്ത മോഹന്‍ദാസ് മാത്രമാണ് വിവാഹത്തിന് എത്തിയത്.

സുഹൃത്തുക്കള്‍ക്കും സിനിമാമേഖലയില്‍ നിന്നുള്ളവര്‍ക്കുമായി പിന്നീട് കൊച്ചിയില്‍ വിരുന്നൊരുക്കും. ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റാണ്് ശ്രീവത്സന്‍ മേനോന്‍ ഇപ്പോള്‍. മഹാകവി വള്ളത്തോളിന്റെ കൊച്ചുമകന്‍ കൂടിയാണ് ഇദ്ദേഹം.

English summary
Actress Sweta Menon enters wed lock on Saturday moring at family house in Valanchery, Malappuram district. The groom Srivalsan Menon is a employee of a multy national company. They were in lover

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam