»   » ശ്വേത മേനോന്‍ ഗ്ലാമറിനോട് വിടപറയുന്നു?

ശ്വേത മേനോന്‍ ഗ്ലാമറിനോട് വിടപറയുന്നു?

Posted By:
Subscribe to Filmibeat Malayalam
Swetha Menon
വിവാഹജീവിതവും അഭിനയവും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയാത്ത കാര്യങ്ങളാണെന്ന് പല നടിമാരും തെളിയിച്ചിട്ടുണ്ട്. ചിലര്‍ വിവാഹത്തിന് മുമ്പേ അഭിനയം നിര്‍ത്തി ജീവിതം രക്ഷിച്ചു, മറ്റു ചിലരാകട്ടെ വിവാഹം കഴിഞ്ഞും അഭിനയിച്ച് ജീവിതം നഷ്ടപ്പെട്ടവരായി.

വിവാഹശേഷവും അഭിനയിക്കുമെന്ന് പ്രഖ്യാപിക്കുന്നവരില്‍ ചിലരെങ്കിലും വാക്കുപാലിക്കാന്‍ കഴിയാതെ മാറിനില്‍ക്കേണ്ടിവന്നവരാണ്. ഏറ്റവും ഒടുക്കും ഈ പ്രഖ്യാപനം നടത്തിയത് നടി ശ്വേത മേനോനാണ്. മാധ്യമപ്രവര്‍ത്തകനായ തന്റെ പ്രതിശ്രുതവരന്‍ തന്നെ നന്നായി മനസ്സിലാക്കുമെന്നും അതിനാല്‍ത്തന്നെ വിവാഹശേഷം അഭിനയിക്കാന്‍ തടസ്സമില്ലെന്നുമായിരുന്നു ശ്വേത പറഞ്ഞത്.

വിവാഹശേഷവും അഭിനയിക്കുമെന്ന നിലപാടില്‍ നിന്നും ശ്വേത ഇതേവരെ പിന്‍മാറിയിട്ടില്ല. പക്ഷേ നിലപാടില്‍ ചില മാറ്റങ്ങള്‍ വരുത്തി. അതായത് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ലെന്നുതന്നെ. ശ്വേത ഏറെ ഗ്ലാമറസായി അഭിനയിച്ച രതിനിര്‍വേദം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു ശ്വേതയും ശ്രീവത്സന്‍ മേനോനും തമ്മിലുള്ള വിവാഹം.

വിവാഹശേഷം ശ്വേതയെത്തേടി ഒട്ടേറെ ഗ്ലാമര്‍ വേഷങ്ങളെത്തി. എന്നാല്‍ എല്ലാ ഓഫറുകളോടും ശ്വേത നോ പറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രതിനിര്‍വേദം തിയേറ്ററുകള്‍ നിറഞ്ഞോടിയതിന്റെ ട്രെന്‍ഡില്‍ ഒട്ടേറെ റീമേക്കുകളിലേയ്ക്കാണ് ശ്വേതയ്ക്ക ഓഫറുകള്‍ വന്നത്. എന്നാല്‍ ഇനി അധികം ഗ്ലാമര്‍ റോളുകള്‍ ചെയ്യാനില്ലെന്നാണത്രേ പല നിര്‍മ്മാതാക്കളോടും ശ്വേത പറഞ്ഞത്.

ഇതോടെയാണ് വിവാഹശേഷം ഗ്ലാമര്‍ റോള്‍ ചെയ്യില്ലെന്ന് ശ്വേത തീരുമാനിച്ചതായി ചലച്ചിത്രലോകത്ത് വാര്‍ത്ത പരക്കുന്നത്. വിവാഹശേഷം പലമാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ കയം, രതിനിര്‍വേദം എന്നീ ചിത്രങ്ങളില്‍ ശ്വേത ഗ്ലാമറസായി അഭിനയിക്കുന്നതിനെക്കുറിച്ച് പലരും തന്നോട് പറഞ്ഞിരുന്നുവെന്ന് ശ്വേതയുടെ ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ താനിതിനെ ഒരു ജോലിയായി കാണുന്നുവെന്നും ഇതില്‍ തെറ്റില്ലെന്നുമായിരുന്നു ശ്രീവത്സന്‍ പറഞ്ഞത്.

കാര്യമെന്തായാലും കൂടുതല്‍ ഗ്ലാമറസായി ജീവിതം തുലയ്ക്കാന്‍ താനില്ലെന്ന സന്ദേശം തന്നെയാണ് ശ്വേത നല്‍കുന്നതെന്നാണ് ചലച്ചിത്രലോകത്തെ സംസാരം.

English summary
After marriage actress Swetha Menon changing her strategy to selecting movies. After glamour roles in Kayam and Rathinirvedam now Swetha is saying no to other glamour movies

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam