»   » മമ്മൂട്ടിയുടെ നായികയായി തപസി

മമ്മൂട്ടിയുടെ നായികയായി തപസി

Posted By:
Subscribe to Filmibeat Malayalam
Tapasee
നവാഗത സംവധായകനായ സോഹന്‍ സിനുലാല്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി തെലുങ്ക് നടി തപസിയെത്തുന്നു.

ഡബിള്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് തമിഴിലും തെലുങ്കിലും പ്രശസ്തയായ തപസി മമ്മൂട്ടിയുടെ നായികയാവുന്നത്. ഒട്ടേറെ പ്രമുഖ പരസ്യചിത്രങ്ങളിലൂടെയും തപസി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

മമ്മൂട്ടിയെക്കൂടാതെ ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷം ആദ്യകാല നായിക നദിയ മൊയ്തു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഡബിള്‍സിനുണ്ട് .

ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി, കന്നഡ് താരം അവിനാശ് എന്നിവരും ചിത്രത്തില്‍ പ്രമുഖ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബിജു മേനോന്‍, അനൂപ് ചന്ദ്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

മമ്മൂട്ടിയും നദിയയും ഇരട്ടസഹോദരങ്ങളായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. സച്ചി-സേതുവാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

കെകെ നാരായണ്‍ദാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പി സുകുമാരനായിരിക്കും, വയലാര്‍ ശരത്ചന്ദ്രവര്‍മ്മയാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്. ജെയിംസ് വസന്താണ് സംഗീതസംവിധായകന്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam