»   » മമ്മൂട്ടി-ലാല്‍ സിനിമകള്‍ പെട്ടിയിലിരിക്കും

മമ്മൂട്ടി-ലാല്‍ സിനിമകള്‍ പെട്ടിയിലിരിക്കും

Posted By:
Subscribe to Filmibeat Malayalam
Venicile Vyapari
മലയാള സിനിമയെ കുത്തുപാളയെടുപ്പിയ്ക്കുന്ന സമരപരമ്പര ഉടന്‍ അവസാനിയ്ക്കുമെന്ന് സൂചനകള്‍ വന്നെങ്കിലും സൂപ്പര്‍താരചിത്രങ്ങള്‍ ഉടന്‍ തിയറ്ററുകളിലെത്തില്ലെന്ന് ഉറപ്പായി.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമരം തീര്‍ന്നാലും പെട്ടിയില്‍ തന്നെ വിശ്രമിയ്ക്കുക. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത വെനീസിലെ വ്യാപാരി നവംബര്‍ നാലിന് തിയറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് പതിനൊന്നിലേക്ക്. എന്നാല്‍ സമരം തുടര്‍ന്നതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും മുടങ്ങി.

ഇപ്പോള്‍ സമരം അവസാനിച്ചാലും ചിത്രം ഡിസംബര്‍ 23ന് റിലീസ് ചെയ്താല്‍ മതിയെന്നാണ് നിര്‍മാതാക്കളായ മുരളി മൂവിസിന്റെ തീരുമാനം. നവംബര്‍ മൂന്നാംവാരത്തിന് ശേഷം വമ്പന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന പതിവ് മലയാള സിനിമയിലില്ല. പരീക്ഷക്കാലവും ശബരിമല സീസണും നോമ്പുകാലവുമൊക്കെ കണക്കിലെടുത്താണിത്.

ഇതോടെ മമ്മൂട്ടിയുടെ ക്രിസ്മസ് ചിത്രമായി വെനീസിലെ വ്യാപാരി മാറുകയാണ്. നേരത്തെ പ്രഖ്യാപിച്ചിരുന്ന കിങ് ആന്റ് കമ്മീഷണര്‍ ജനുവരിയിലേക്ക് ഷിഫ്റ്റ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

മോഹന്‍ലാലിന്റെ പ്രിയന്‍ ചിത്രം അറബിയും ഒട്ടകവും ഡിസംബര്‍ 16ലേക്ക് തിയറ്ററുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്. ഇതോടെ മമ്മൂട്ടി-ലാല്‍ സിനിമകളുടെ ഏറ്റുമുട്ടല്‍ ഒഴിവാകും. പുതിയ നീക്കത്തില്‍ മമ്മൂട്ടിയും ലാലും സംതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Megastar Mammootty's much-hyped 'Venissile Vyapari', which was scheduled to release on November second week, has been now postponed to December 23rd, 2011.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam