»   » പ്രാഞ്ചി, ഗദ്ദാമ, അബു-മലയാളത്തിന്റെ പ്രതീക്ഷകള്‍

പ്രാഞ്ചി, ഗദ്ദാമ, അബു-മലയാളത്തിന്റെ പ്രതീക്ഷകള്‍

Posted By:
Subscribe to Filmibeat Malayalam
National Film Award
2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2010ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ മലയാളത്തില്‍നിന്ന് ഏഴു ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിയ്ക്കുന്നത്. ഫീച്ചര്‍ ഫിലിം, നോണ്‍ ഫീച്ചര്‍ ഫിലിം എന്നിവയ്ക്കും മികച്ച രചനയ്ക്കുമുള്ള സമിതികള്‍ ബുധനാഴ്ച അവാര്‍ഡുകള്‍ക്ക് അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഈ സമിതികള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് കേന്ദ്ര വാര്‍ത്താ വിതരണപ്രക്ഷേപണ മന്ത്രി അംബിക സോണിയ്ക്ക് റിപ്പോര്‍ട്ടുകളും ശുപാര്‍ശകളും കൈമാറും.

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന്റെ അവസാന റൗണ്ടില്‍ മലയാളത്തില്‍നിന്ന് ഏഴു ചിത്രങ്ങളാണ് ഉള്‍പ്പെട്ടിരിയ്ക്കുന്നത്. ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞ്', സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു', കമലിന്റെ 'ഗദ്ദാമ', ഡോ. ബിജുവിന്റെ 'വീട്ടിലേക്കുള്ള വഴി', എം.ജി. ശശിയുടെ 'ജാനകി', പ്രേംലാലിന്റെ 'ആത്മകഥ', രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്' എന്നിവയാണ് മലയാളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍.

അതെ സമയം ഒട്ടേറെ ദേശീയ അന്തര്‍ദ്ദേശീയ ചലച്ചിത്ര മേളകളില്‍ തിളങ്ങിയ ഇലക്ട്ര, ടി.ഡി. ദാസന്‍, യുഗപുരുഷന്‍ എന്നീ ചിത്രങ്ങള്‍ തെഞ്ഞെടുക്കപ്പെട്ടിട്ടില്ല . ദേശീയ അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ ഇത്തവണ മലയാളി പ്രാതിനിധ്യമില്ലാത്തതാണ് ഇതിന് കാരണമെന്ന് ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ആദാമിന്റെ മകന്‍ അബുവില്‍ സലീം കുമാറിന്റെ വേഷവും ഗദ്ദാമയിലെ കാവ്യ മാധവന്റെ പ്രകടനവും മലയാളത്തിന് പ്രതീക്ഷയേകുന്നുണ്ട്. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റും പുരസ്‌കാര വേദിയില്‍ തിളങ്ങുമെന്ന് കേരളം പ്രതീക്ഷിയ്ക്കുന്നു.

English summary
Seven Malayalam films, including Makara Manju (Mist of the Capricorn) by noted film-maker Lenin Rajendran, have been chosen by the South zone selection committee of the jury to compete in this year's National Film Awards

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam