»   » ബാംഗിള്‍സിലൂടെ അജ്മല്‍ വീണ്ടും മലയാളത്തില്‍

ബാംഗിള്‍സിലൂടെ അജ്മല്‍ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Ajmal
നവാഗത സംവിധായകന്‍ സുവിദ് വില്‍സന്‍ ഒരുക്കുന്ന ബാംഗിള്‍സില്‍ അജ്മല്‍ നായകനാവുന്നു സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കുന്ന ചിത്രം അജ്മലിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ മാടമ്പിയിലൂടെയാണ് അജമല്‍ മലയാളിയ്ക്കും പ്രിയങ്കരനാവുന്നത്. ലാലിന്റെ അനുജന്റെ വേഷം അജ്മല്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരുന്നു. പിന്നീട് കോളിവുഡില്‍ ശ്രദ്ധകേന്ദ്രീകരിച്ച അജ്മലിന് ടേണിങ് പോയിന്റായത് ഹിറ്റ് ചിത്രമായ കോയിലെ വില്ലന്‍ വേഷമാണ്. ഇതിന് ശേഷം തമിഴില്‍ ഓഫറുകളുടെ പെരുമഴയായിരുന്നു നടനെ തേടിയെത്തിയത്.

ബാംഗിള്‍സില്‍ ക്യമറാമാന്റെ വേഷമാണ് അജ്മല്‍ അവതരിപ്പിയ്ക്കുന്നത്. കുറച്ചു കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണമാണ് സിനിമയുടെ പശ്ചാത്തലം. കൊലനടക്കുന്ന സ്ഥലത്തു നിന്നും കിട്ടുന്ന ചില വളപ്പൊട്ടുകളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നതെന്ന് സംവിധായകന്‍ സുവിദ് വിശദീകരിയ്ക്കുന്നു.

സംവിധായകന്‍ തന്നെ കഥയും സംഗീതവും ഒരുക്കുന്ന ബംഗിള്‍സിന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് ശ്യാം മേനോനാണ്.

English summary
Debutant director Suvid Wilson is busy with his directorial debut, Bangles. Touted as a suspense thriller, the movie will see Ajmal's comeback to Mollywood after a brief hiatus

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam