»   » കാണ്ടഹാറില്‍ മഹാദേവന് കൂട്ടായി അരുണ്‍

കാണ്ടഹാറില്‍ മഹാദേവന് കൂട്ടായി അരുണ്‍

Posted By:
Subscribe to Filmibeat Malayalam
Arun Vijay
തീവ്രവാദികള്‍ റാഞ്ചിയ ഇന്ത്യന്‍ വിമാനം മോചിപ്പിയ്ക്കാനുള്ള കേണല്‍ മഹാദേവന്റെ കാണ്ടഹാര്‍ ദൗത്യസംഘത്തിലേക്ക് തമിഴ് താരം അരുണ്‍ വിജയ് ചേരുന്നു. കോളിവുഡിലെ സൂപ്പര്‍താരമായ സൂര്യ കയ്യൊഴിഞ്ഞ മഹാദേവന്റെ ബഡ്ഡിയുടെ റോളിലേക്കാണ് അരുണ്‍ വിജയ് എത്തുന്നത്.

മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒന്നിയ്ക്കുന്ന കാണ്ടഹാറില്‍ അഭിനയിക്കാന്‍ ആദ്യം സൂര്യ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. ഡേറ്റില്ല എന്ന കാരണം പറഞ്ഞാണ് ഒഴിഞ്ഞതെങ്കിലും ലാലും ബച്ചനും തിളങ്ങുന്ന ചിത്രത്തില്‍ വേണ്ടത്ര പ്രധാന്യം കിട്ടുമോയെന്ന ആശങ്കയിലാണ് സൂര്യയുടെ പിന്‍മാറ്റമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

തമിഴിലെ യുവതാരങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായ അരുണ്‍ വിജയ്് ഭാവിയിലെ സൂപ്പര്‍താരമെന്നാണ് പലരും പ്രവചിയ്ക്കുന്നത്. അരുണിന്റെ അവസാന ചിത്രമായ മലൈ മലൈ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിലൊന്നായിരുന്നു. പ്രമുഖ തമിഴ് നടനായ വിജയകുമാറിന്റെ മകനായ അരുണ്‍ തവം, പാണ്ഡവര്‍ ഭൂമി, ഇയര്‍ക്കൈ തുടങ്ങിയ ഹിറ്റുകളിലൂടെയാണ് ശ്രദ്ധേയനായത്.

അരുണിന് പുറമെ നാടോടി ഫെയിം അനന്യയും കാണ്ടഹാറില്‍ ഉണ്ടാവുമെന്ന് ഉറപ്പായിട്ടുണ്ട്. തീവ്രവാദികള്‍ റാഞ്ചിയ വിമാനം മോചിപ്പിയ്ക്കാനെത്തുന്ന കമാന്‍ഡോ തലവന്‍ മഹാദേവനെ ലാല്‍ അവതരിപ്പിയ്ക്കുമ്പോള്‍ വിമാനത്തിലകപ്പെട്ട യാത്രക്കാരന്റെ പിതാവിന്റെ വേഷമാണ് ബിഗ് ബി കൈകാര്യം ചെയ്യുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam