»   »  ആസിഫ് ഇനി സില്‍മാ നടന്‍

ആസിഫ് ഇനി സില്‍മാ നടന്‍

Posted By:
Subscribe to Filmibeat Malayalam
Asif Ali
മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍താരത്തെ ആദ്യ സിനിമയിലെ നായകനായി ലഭിച്ചിട്ടും അത് മുതലെടുക്കാനാവാതെ പോയയാളാണ് തോമസ് സെബാസ്റ്റിയന്‍. കന്നിചിത്രമായ മായാബസാര്‍ ബോക്‌സ് ഓഫീസില്‍ നിലംതൊടാതെ പോയതോടെ തോമസ് സെബാസ്റ്റ്യന്റെ കാലംകഴിഞ്ഞുവെന്ന് ഏവരും വിധിയെഴുതി. . മമ്മൂട്ടി നായകനായെത്തിയ മായാബസാറിന് തിരിച്ചടിയായത് തിരക്കഥയിലെ പാളിച്ചകളായിരുന്നു.

പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തോമസ് സെബാസ്റ്റിയന്‍ തിരിച്ചെത്തുകയാണ്. മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയെ നായകനാക്കിയാണ് സെബാസ്റ്റ്യന്‍ തന്റെ രണ്ടാം ചിത്രത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചിരിയ്ക്കുന്നത്.

സില്‍മാ നടന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഗോവിന്ദ് വിജയനാണ്. അഖില്‍ സിനിമയുടെ ബാനറില്‍ കലാനായര്‍ നിര്‍മിയ്ക്കുന്ന സില്‍മാ നടനില്‍ ടിനി ടോം, സലീം കുമാര്‍, ബാബുരാജ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. നായിക ഉള്‍പ്പെടെയുള്ളവരുടെ കാര്യം തീരുമാനിച്ചുവരികയാണ്. സില്‍മാ നടന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Asif Ali will do the lead in Silima Nadan’, directed by Thomas Sebastian. Maya Bazar’ of Mamootty was his last project. Kala Nair is producing the movie under the banner of Akhil Cinema. Tini Tom, Salim Kumar and Baburaj support Asif. Heroine is not yet decided. Govind Vijayan has penned the screenplay. Shoot will begin in July.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam