»   »  നയന്‍സും പ്രഭുവും കോടതിയില്‍ ഹാജരാവണം

നയന്‍സും പ്രഭുവും കോടതിയില്‍ ഹാജരാവണം

Posted By:
Subscribe to Filmibeat Malayalam
Nayantara and Prabh Deva
ഒട്ടേറെ താരദമ്പതികളുടെ വേര്‍പിരിയലിന് സാക്ഷ്യം വഹിച്ച ചെന്നൈയിലെ കുടുംബകോടതിയിലേക്ക് നയന്‍സും പ്രഭുവമെത്തുന്നു. പ്രഭുദേവയുടെ ഭാര്യ റംലത്ത് നല്‍കിയ പരാതിപ്രകാരം പ്രണയനികളോട് 23ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ് കോടതി.

നയന്‍സും പ്രഭുവും ഡിസംബറില്‍ വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടാണ് റംലത്ത് കോടതിയില്‍ പരാതി നല്‍കിയിരുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.

ഈ സാഹചര്യത്തില്‍ റംലത്ത് പുതുതായി സമര്‍പ്പിച്ച ഹര്‍ജിപ്രകാരം 23ന് ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് കോടതി രണ്ടു പേര്‍ക്കും നോട്ടീസ് അയക്കുകയായിരുന്നു. അതേ സമയം നയന്‍സിന് ഒരു സ്ഥിരം മേല്‍വിലാസമില്ലാത്തത് പരാതിക്കാരിയെ കുഴയ്ക്കുന്നുണ്ട്. ഷൂട്ടിങിനായി പലയിടത്തായി താമസിയ്ക്കുകയാണ് നയന്‍സ്. നടിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റിസ് അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അത് കൈപ്പറ്റാന്‍ അവര്‍ വിസമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമപ്രകാരം തന്നെ വിവാഹം കഴിച്ച പ്രഭുദേവ തന്നോടൊപ്പം ജീവിക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ മറ്റൊരു ഹര്‍ജിയും റംലത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam