»   » ദിലീപ് തിരക്കില്‍ നിന്നും തിരക്കിലേക്ക്

ദിലീപ് തിരക്കില്‍ നിന്നും തിരക്കിലേക്ക്

Posted By:
Subscribe to Filmibeat Malayalam

പാസഞ്ചറിന്റെ വിജയം നല്‌കിയ ആത്മവിശ്വാസവുമായി ദിലീപ്‌ കൂടുതല്‍ തിരക്കുകളിലേക്ക്‌. പ്രശസ്‌ത ഛായാഗ്രഹകന്‍ പി. സുകുമാര്‍ ആദ്യമായി സംവിധാനം സ്വന്തം ലേഖകന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുന്ന ദിലീപിനെ കാത്തിരിയ്‌ക്കുന്നത്‌ തിരക്കേറിയ ഷെഡ്യൂളുകളാണ്‌.

ദിലീപും സത്യരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്ന കമല്‍ ചിത്രത്തിലാണ്‌ ദിലീപ്‌ അടുത്തതായി അഭിനയിക്കുക. സത്യരാജ്‌ ആദ്യമായി അഭിനയിക്കുന്ന മലയാളത്തിന്റെ ഷൂട്ടിങ്‌ പക്ഷേ ആഗസ്റ്റ്‌ അവസാനമേ ആരംഭിയ്‌ക്കുകയുള്ളൂ. ഇതിന്‌ മുമ്പ്‌ ഏറെ നാളായി ഷൂട്ടിങ്‌ സ്‌തംഭിച്ചിരിയ്‌ക്കുന്ന ബോഡിഗാര്‍ഡ്‌ ദിലീപിന്‌ പൂര്‍ത്തിയാക്കണം. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായ നയന്‍താരയുടെ ഡേറ്റ്‌ അനുസരിച്ച്‌ ദിലീപിന്‌ ഈ സിനിമയുടെ ഷൂട്ടിങ്‌ പൂര്‍ത്തിയാക്കിയേ പറ്റൂ. ഇതിന്‌ ശേഷമെ കമല്‍ ചിത്രത്തിന്റെ ഷൂട്ടിങ്‌ ആരംഭിയ്‌ക്കൂ.

സംവിധായകന്‍ കമലും കലവൂര്‍ രവികുമാറും ചേര്‍ന്നാണ്‌ ഈ സിനിമയുടെ തിരക്കഥ രചിയ്‌ക്കുന്നത്‌. കശ്‌മീരില്‍ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന സിനിമയുടെ ചിത്രീകരണം പിന്നീട്‌ ഊട്ടിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യും. കൊടൈക്കനാല്‍, തേനി, കമ്പം എന്നിവിടങ്ങളും ചിത്രത്തിന്റെ ഷൂട്ടിങ്‌ ലൊക്കേഷനുകളായിരിക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam