»   » നവ്യ കഥതിരുത്താന്‍ പറഞ്ഞെന്ന് സംവിധായകന്‍

നവ്യ കഥതിരുത്താന്‍ പറഞ്ഞെന്ന് സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam
Navya
നടി നവ്യാ നായര്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി നടനും സംവിധയാകനുമായ മഹേഷ് രംഗത്ത്. ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷ് നവ്യയ്‌ക്കെതിരെ തിരിഞ്ഞത്.

നവ്യയുടെ പേരെടുത്തുപറയാതെയാണ് മഹേഷ് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. മഹേഷ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ കലണ്ടറില്‍ നവ്യയായിരുന്നു നായിക. കലണ്ടറിന്റെ ജോലിക്കിടെ പലപ്പോഴും പ്രധാന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രമുഖ നടിയുമായി പലപ്പോഴും ഇടയേണ്ടിവന്നുവെന്ന് മഹേഷ് പറയുന്നു.

ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നവ്യശാഠ്യം പിടിച്ചുവെന്നാണ് മഹേഷ് പറയുന്നത്. ഇത്തരത്തില്‍ നടീനടന്മാര്‍ പ്രവര്‍ത്തിക്കുന്നത് നല്ല കീഴ് വഴക്കമല്ലെന്നും അദ്ദേഹം പറയുന്നു. നടിയുടെ കടുംപിടുത്തംമൂലം ലൊക്കേഷനില്‍ നിന്നും പായ്ക്ക് അപ്പ ്പറയേണ്ടിവന്നുവെന്നും നിര്‍മ്മാതാവിന് നഷ്ടമുണ്ടായെന്നും മഹേഷ് ആരോപിക്കുന്നു.

കലണ്ടറിന്റെ ലൊക്കേഷനില്‍ വളരെ തിക്തമായ അനുഭവങ്ങളാണ് എനിക്കുണ്ടായത്. ഒരു നടനും നടിയും വളരെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അവരുടെ കടുംപിടിത്തമൊന്നും പുറത്താരും അറിഞ്ഞില്ല. സംഘടനയും അറിഞ്ഞിട്ടില്ല.

കഥ പറഞ്ഞ്, ഡേറ്റ് തീരുമാനിച്ച്, കരാര്‍ അനുസരിച്ചുള്ള പണം കൊടുത്ത് ഒക്കെയാണ് ആര്‍ട്ടിസ്റ്റുകളെ ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നത്. മിക്കവര്‍ക്കും ലേറ്റായിട്ടേ വരാന്‍ കഴിയൂ. നേരത്തേ പോകുകയും വേണം. ഈ രീതിയില്‍ ഷൂട്ടിംഗ് എങ്ങനെയാണ് നടത്തുക- മഹേഷ് ചോദിക്കുന്നു.

എന്നാല്‍, കലണ്ടറിലൂടെ മലയാളത്തില്‍ രണ്ടാംവരവ് നടത്തിയ നടി സറീന വഹാബിനെക്കുറിച്ച് മഹേഷ് വളരെ നല്ല അഭിപ്രായം പറയുകയും ചെയ്യുന്നു. അവര്‍ സമയനിഷ്ടപാലിച്ചിരുന്നുവെന്നും ആത്മാര്‍ത്ഥതയോടെ ജോലിചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam