»   » ഇന്നസെന്റായ ഡോക്ടറായി ഇന്നസെന്റ്

ഇന്നസെന്റായ ഡോക്ടറായി ഇന്നസെന്റ്

Posted By:
Subscribe to Filmibeat Malayalam
Innocent
വര്‍ഷങ്ങള്‍ക്കുശേഷം നടന്‍ ഇന്നസെന്റ് നായകനായി ഒരു ചിത്രം തയ്യാറാവുന്നു. ഇന്നസെന്റിനെ നായകനാക്കി വര്‍ഷങ്ങള്‍ക്കുമുമ്പ് ഷാജികൈലാസ് ഡോക്ടര്‍ പശുപതിയെന്നൊരു ചിത്രം ചെയ്തിരുന്നു. പ്രേക്ഷകരെ ഒട്ടേറെ ചിരിപ്പിച്ച ഈ ചിത്രത്തില്‍ ഇന്നസെന്റ് ടൈറ്റില്‍ റോളിലായിരുന്നു.

ഇപ്പോള്‍ വീണ്ടും ഇന്നസെന്റ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഡോക്ടര്‍ ഇന്നസെന്റ്. ഇതില്‍ ഇന്നസെന്റ് ഇന്നസെന്റുതന്നെയായി അഭിനയിക്കുന്നോ എന്ന് സംശയിക്കേണ്ട, പേരിലുള്ള ഈ ഇന്നസെന്റ് അദ്ദേഹം അവതിരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവത്തെ സൂചിപ്പിക്കുന്നതിനുള്ള വിശേഷണമാണ്. വളരെ നിഷ്‌കളങ്കനായ ഹോമിയോ ഡോക്ടറായ ഭാര്‍ഗവന്‍ പിള്ളയാണ് ഇന്നസെന്റിന്റെ കഥാപാത്രം.

വെറും ഇരുപത്തിമൂന്ന് രൂപയ്ക്ക് രോഗികളെ പരിശോധിച്ച് മരുന്നുകൊടുക്കുന്ന ഉദാരമനസ്‌കനാണ് ഇദ്ദേഹം. പക്ഷേ ഈ രീതി കുടുംബത്തിന് ഒട്ടും ഇഷ്ടമല്ല. ഡോക്ടര്‍ ഭാര്‍ഗവന്‍ പിള്ളയുടെ ഈ ഔദ്യാര്യത്തില്‍ കുടുംബം പൊറുതിമുട്ടുകയാണ്. ഡോക്ടറുടെ ഭാര്യയായ സുബ്ബലക്ഷ്മിയായി സോന നായരാണ് അഭിനയിക്കുന്നത്.

വര്‍ഷ ഫിലിംസ്‌കോര്‍പ്പറേഷന്റെ ബാനറില്‍ ശശീന്ദ്രവര്‍മ്മയും അലിഖാനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അജ്മലാണ്.

മലയാളസിനിമയില്‍ ഹാസ്യത്തിന് വേറിട്ടവഴിവെട്ടിയ ഇരിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് ഹാസ്യത്തിനപ്പുറം ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിട്ടുണ്ട്. ഇദ്ദേഹം മലയാളി സനിമയുടെ അവിഭാജ്യ ഘടകമാണിന്ന്.

ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, മാമുക്കോയ, ദിനേശ് പണിക്കര്‍, ശാരി തുടങ്ങിവന്‍ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ ഇന്നസെന്റ് ഒരു പാട്ടും പാടുന്നുണ്ട്. സന്തോഷ് വര്‍മ്മയെന്ന യുവസംഗീത പ്രതിഭ ചലച്ചിത്ര സംഗീത സംവിധാനത്തിലേയ്ക്ക് കടക്കുന്ന ആദ്യചിത്രംകൂടിയാണിത്. റഫീഖ് അഹമ്മദ്, ദേവദാസ് എന്നിവരാണ് ഗാനരചന. ഛായാഗ്രഹണം ആനന്ദക്കുട്ടനാണ്.

English summary
Comedy actor Innocent to act in Title role. Ajal's new movie Doctor Innocent is a different stroy. Innocent will sing a song for this movie,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam