»   » ഈ അടുത്ത കാലത്ത് ടീം വീണ്ടും

ഈ അടുത്ത കാലത്ത് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Arun Kumar-Murali Gopi
2012ലെ ബ്രില്യന്റ് മൂവിയെന്ന വിശേഷണം കിട്ടിയ ഈ അടുത്ത കാലത്തിന്റെ അണിയറക്കാര്‍ വീണ്ടുമൊന്നിയ്ക്കുന്നു. ഈ അടുത്ത കാലത്തിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദും കഥയും തിരക്കഥയും സംഭാഷണവും രചിച്ച മുരളി ഗോപിയുമാണ് വീണ്ടുമൊന്നിയ്ക്കുന്നത്.

സെപ്റ്റംബറില്‍ ഷൂട്ടിങ് തീരുമാനിച്ചിരിയ്ക്കുന്ന ചിത്രത്തിന്റെ കടലാസു ജോലികള്‍ പുരോഗമിയ്ക്കുകയാണ്. ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരികയാണെന്നും അരുണ്‍ കുമാര്‍ പറയുന്നു. വ്യത്യസ്തമായൊരു സിനിമയായിരിക്കുമിതെന്നും സംവിധായകന്‍ ഉറപ്പുതരുന്നു.

കൂട്ടുകെട്ട് ആദ്യമൊന്നിച്ച ഈ അടുത്ത കാലത്ത് മലയാളത്തിലെ പാത്ത് ബ്രേക്കിങ് മൂവിയെന്നാണ് വിലയിരുത്തല്‍. ബോക്‌സ് ഓഫീസിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ചിത്രത്തിന്റെ കഥയും കഥപറച്ചില്‍ രീതിയും പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമായി മാറിയിരുന്നു. ഈ മാജിക്ക് ആവര്‍ത്തിയ്ക്കാന്‍ കൂട്ടുകെട്ടിന് കഴിയുമോയെന്നാണ് സിനിമാപ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

English summary
Arun Kumar Aravind, the director of Ee Adutha Kalathu, and Murali Gopi, who wrote the story, dialogues and script of the movie, are teaming up again for their next venture

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X