»   » ഞാന്‍ ഉലകനായകന്‍ അല്ല: കമല്‍ഹാസന്‍

ഞാന്‍ ഉലകനായകന്‍ അല്ല: കമല്‍ഹാസന്‍

Posted By:
Subscribe to Filmibeat Malayalam
Kamalhassan
മലയാളവുമായി തനിക്കുളള ബന്ധം മറക്കാന്‍ പറ്റാത്തതാണെന്ന് നടന്‍ കമലഹാസന്‍. തന്റെ പുതിയ ചിത്രമായ മന്‍മഥന്‍ അമ്പിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം വീടിനോടുള്ളപോലെയുളള ആത്മബന്ധമാണ് മലയാളത്തിനോടുളളത്. ഇതു വെറുമൊരു ഭംഗിവാക്കല്ല. പ്രതിഭകള്‍ക്കുവേണ്ടിയുളള അന്വേഷണം, പ്രത്യേകിച്ചും മലയാളത്തിലെ ഓരോ സിനിമയെക്കുറിച്ചുളള ആലോചനാ സമയത്തും ഉണ്ടാവാറുണ്ട്.

അതിന്റെ ഫലമായാണ് മലയാളത്തിലെ മികച്ച അഭിനേതാക്കളായ കുഞ്ചനും മഞ്ജുപിളളയും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

സംസാരിക്കുന്നതിനിടയില്‍ ആളുകള്‍ തന്നെ ഉലകനായകന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെക്കുറിച്ചും കമല്‍ പ്രതിപാദിച്ചു.

ഉലകനായകന്‍ എന്ന് ആളുകള്‍ തന്നെയെന്തിനാണ് വിളിക്കുന്നതെന്നറിയില്ലെന്നും അതിനുമാത്രമൊന്നും താന്‍ ഇതേവരെ ചെയ്തിട്ടില്ലെന്നും കമല്‍ പറഞ്ഞു. കമലിന്റെ കാണാന്‍ ഗോകുലം പാര്‍ക്കിന് മുന്നില്‍ വന്‍ ജനക്കൂട്ടമാണ് രൂപപ്പെട്ടത്. ഇതില്‍ ഏറെയും യുവാക്കളായിരുന്നുവെന്നത് മറ്റൊരു കാര്യം.

കമലഹാസനുമൊത്ത് അഞ്ചു ചിത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചതു തനിക്ക് കിട്ടിയ സൗഭാഗ്യമാണെന്ന് സസംവിധായകന്‍ കെ.എസ്. രവികുമാര്‍ പറ ഞ്ഞു.

ഗോകുലം ഗോപാലന്‍, നിര്‍മാതാവ് ഉദയനിധി സ്റ്റാലിന്‍, അഭിനേതാക്കളായ കുഞ്ചന്‍, മഞ്ജു പിള്ള, എക്്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ എം. ചെമ്പകമൂര്‍ത്തി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ചെയര്‍മാന്‍ സാബു ചെറിയാന്‍, സിയാദ് കോക്കര്‍, ജോസ് മുണ്ടാടന്‍, പ്രവീണ്‍ എന്നിവര്‍ പരിപാടിയ്‌ക്കെത്തിയിരുന്നു. ചിത്രം ഡിസംബര്‍ 23 ന് ഗോകുലം ഫിലിംസ് കേരളത്തിലെ തിയറ്ററുകളിലെത്തിക്കും.

English summary
amal reiterated his love for Kerala when he told the gathering that “it is like a feeling towards one"s family.” “I can never forget this connection (with the State). If I am not grateful for that, I will not be a good human being,” he said amidst thunderous applause from the crowd. Kamal, who was in town to promote his latest film Manmadhan Ambu said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam