For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല ചിത്രത്തിനായി സോണിയയും മലയാളത്തില്‍

  By Ravi Nath
  |

  Sonia Agarwal
  മലയാളസിനിമയിലെ താരസുന്ദരികള്‍ അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ളവരാണ്. തമിഴിലും തെലുങ്കിലും ചിലപ്പോഴൊക്കെ അഭിനയിച്ച് തിരിച്ചുവരുന്നവരുമുണ്ട്. ഇവരില്‍ അസിനും നയന്‍താരയും അവിടെത്തന്നെ താവളമുറപ്പിച്ചു. ഭാവന, മുക്ത, പൂര്‍ണ, മീരാ ജാസ്മിന്‍, രമ്യ നമ്പീശന്‍, അര്‍ച്ചന കവി, ശരണ്യം തുടങ്ങിയവരെല്ലാം മൂന്നും നാലും ഭാഷകളില്‍ ഒരേസമയം അഭിനയിച്ച് ജനപ്രീതി നേടിയവരാണ്. ഇക്കൂട്ടത്തില്‍ കാവ്യ മാത്രമാണ് മലയാളം വിട്ട് അധികം പുറത്തുപോകാത്ത താരം.

  പ്രിയാമണി, ശ്രിയ, പുനം ബജ്വ, റിമ സെന്‍, കനിഹ, സ്‌നേഹ തുടങ്ങി ഒട്ടേറെ അന്യഭാഷാ സുന്ദരിമാര്‍ മലയാളസിനിമയില്‍ എത്തി വിജയങ്ങള്‍ സൃഷ്ടിച്ച കഥയും നമുക്കറിയാം. ഇവര്‍ക്ക് പിന്നാലെ തമിഴ് നടി സോണിയ അഗര്‍വാളും മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുകയാണ്.

  ഗുരുപൂര്‍ണിമയും ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിക്കുന്ന ഗൃഹനാഥന്‍ എന്ന ചിത്രത്തില്‍ മുകേഷിന്റെ നായികയായിട്ടാണ് സോണിയ വരുന്നത്. മോഹന്‍ കുപ്ലേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പണവും പ്രശസ്തിയും കൂടുതല്‍ കിട്ടുമെന്നതുകൊണ്ട് മാത്രമല്ല മലയാളി താരങ്ങള്‍ അതിര്‍ത്തി കടക്കുന്നത്. കന്നഡ, തമിഴ്, തെലുങ്ക്, സിനിമാ പ്രവര്‍ത്തകരുടെ വിനീത വിധേയഭാഗവും അവരെ ആകര്‍ഷിക്കുന്നുണ്ടാവാം.

  എന്നാല്‍ അവിടെ നിന്നും മലയാളത്തിലേയ്ക്ക് വരുന്നവര്‍ നല്ല കഥാപാത്രങ്ങള്‍ മോഹിച്ച് വരുകയാണെന്ന് പറയാറുണ്ട്. മലയാള ചിത്രങ്ങളുടെ നിലവാരം തന്നെയാണ് തങ്ങളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതെന്നും ഇവരില്‍ പലരും പറയാറുണ്ട്. പക്ഷേ യാഥാര്‍ത്ഥ്യം നമുക്കല്ലേ അറിയാവൂ.

  ഒരു സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം ലഭിക്കുന്ന ചിത്രം വര്‍ഷത്തില്‍ ഒന്നുമപോലും ഇവിടെ ഇറങ്ങുന്നില്ലെന്നതാണ്‌സത്യം. ഇവിടുത്തെ നായികമാര്‍ കഥാപാത്രങ്ങളേക്കാള്‍ ഇമേജിനെ കൊണ്ടുനടക്കുന്നതിനാല്‍ ചരിത്ര നായികമാരാകാനൊക്കെ വിമുഖത കാണിക്കുന്നവരാണ്. അതിനാല്‍ത്തന്നെ അത്തരം കഥാപാത്രങ്ങളുടെ കാര്യം വരുമ്പോള്‍ കനിഹയെയും ശര്‍ബാനി മുഖര്‍ജിയെയുമൊക്കെ തേടിപ്പോകേണ്ടിവരുന്നു.

  ചില നായകന്മാരും നമ്മുടെ ചില നടിമാര്‍ക്ക് യോജിച്ചവരല്ല എന്നും പറഞ്ഞുകേള്‍ക്കാറുണ്ട്. ഗീത, മാധവനി, സുപര്‍ണ, ശോഭന, പത്മപ്രിയ, മഞ്ജുവാര്യര്‍, മീരാ ജാസ്മിന്‍ ഇവരൊക്കെ ചെയ്തതുപോലുള്ള വേഷങ്ങള്‍ പുതിയ തലമുറയിലെ നായികമാരെത്തേടിവരാത്തതതും ഇമേജിനപ്പുറമുള്ള കഥാപാത്രത്തിലയ്ക്കുള്ള വളര്‍ച്ചയിലെ കാഴ്ചപ്പാടിന്റെ കുറവുതന്നെയായിരിക്കും, ഒപ്പം പരിമിതികളും.

  English summary
  Sonia Agarwal, makes an entry into Mollywood after a sabbatical gap of more than two years. Her entry to the big screen is creating wild expectations in Malayalam industry,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X