»   » ജെസിബി-ജയന്‍ തരംഗം ബ്രിട്ടനിലും

ജെസിബി-ജയന്‍ തരംഗം ബ്രിട്ടനിലും

Posted By:
Subscribe to Filmibeat Malayalam
JCB
'ഒരു ജെസിബി കിട്ടിയാല്‍ പുറം ചൊറിയാമായിരുന്നു...' പറഞ്ഞത് ജയനല്ലെങ്കിലും മിമിക്രിവേദികളില്‍ ജയന്റെ സൂപ്പര്‍ ഡയലോഗായി മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. മരണമടഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ജീവിച്ചിരുന്ന കാലത്തേക്കാളേറെ ആരാധകരെ സൃഷ്ടിയ്ക്കാന്‍ ഈ ഡയലോഗുകള്‍ക്ക് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

കേരളത്തില്‍ മാത്രമല്ല, ലോകത്ത് മലയാളികള്‍ എവിടെയുണ്ടെങ്കിലും അവിടെയൊക്കെ ജയന്റെ ഓര്‍മ്മകളും അവര്‍ക്കൊപ്പമുണ്ട്. ഇപ്പോള്‍ ബ്രിട്ടനിലെ മലയാളികളുടെ സംഘവും എക്കാലത്തെയും സൂപ്പര്‍താരത്തിന് വേണ്ടിയൊരു ഫാന്‍സ് ക്ലബ് രൂപീകരിച്ചിരിയ്ക്കുന്നു. സംഘടനയുടെ പേര് ജയന്റെ ഡയലോഗുപോലെ തന്നെ ജെസിബി. ജയന്‍സ് ക്ലബ് ഓഫ് ബര്‍മിങ്ങ്ഹാം.

ജയന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും അനുസ്മരണപതിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുകയാണ് ക്ലബിന്റെ ലക്ഷ്യം. ജെസിബിയെന്ന പേരില്‍ ഒരു വെബ്‌സൈറ്റും അവര്‍ ആരംഭിച്ചിട്ടുണ്ട്. ജയന്‍ സിനിമകളിലെ പ്രധാനരംഗങ്ങള്‍ ഈ സൈറ്റിലൂടെ കാണാം. മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോള്‍ തന്നെ ജെസിബിയില്‍ അംഗമായിക്കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് ഷെല്‍ഡണ്‍ ഹാളിന്‍ നടക്കുന്ന ജയന്‍ അനുസ്മരണപരിപാടിയില്‍ ക്ലബ് ഉദ്ഘാടനം ചെയ്യുന്നത്.

English summary
At a time when actors find it difficult to start their own fan’s association, malayalee’s evergreen action hero Jayan stands different. The new Jayan’s club at Birmingham is a testimony for his unending popularity among malayalees around the world

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam