»   » ജയസൂര്യയുടെ പയ്യന്‍സ് ഹിറ്റാകുന്നു

ജയസൂര്യയുടെ പയ്യന്‍സ് ഹിറ്റാകുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasurya
ജയസൂര്യ നായകനായ ലിയോ തദേവൂസിന്റെ പയ്യന്‍സിന് മികച്ച പ്രതികരണം. ലാല്‍, ജയസൂര്യ എന്നിവരുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. നായികയായി വന്ന അഞ്ജലിയും കഥാപാത്രത്തോട് നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

തിരക്കഥയാണ് ചിത്രത്തിലെ യഥാര്‍ഥ ഹീറോയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ പറയുന്നത്. വളരെ ലളിതമായ കഥാമൂഹൂര്‍ത്തങ്ങളാണ് ചിത്രത്തിലുള്ളത്. ഒരു പ്രണയകഥ നേരേ ചൊവ്വേ പറഞ്ഞിരിക്കുന്നു അതില്‍ വിജയം കാണാന്‍ അണിയറക്കാര്‍ക്ക് കഴിയുകയും ചെയ്തിരിക്കുന്നു.

കഥപറയുന്ന രീതി ലളിതമാണെന്നതുതന്നെയാണ് അതിന് ആകര്‍ഷകത്വം വര്‍ധിപ്പിക്കുന്നതും. ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പയ്യന്‍സ് ഹിറ്റ് ചാര്‍ട്ടില്‍ കയറുമെന്നാണ് സൂചന. റിലീസ് ചെയ്ത തിയേറ്ററുകളിലെല്ലാം കുടുംബങ്ങളാണ് പ്രധാന പ്രേക്ഷകര്‍.

സുരാജ് വെഞ്ഞാറമൂടും ഗിന്നസ് പക്രുവും ചേര്‍ന്നുള്ള കോമഡി നമ്പറുകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്. അല്‍ഫോണ്‍സ് ഈണം നല്‍കിയ ഗാനങ്ങളും മോശമായില്ല.

അടിപൊളിപ്പയ്യന്‍സായ റേഡിയോ ജോക്കി, ജോസിയെന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ജോസിയുടെ അമ്മ പത്മയായി രോഹിണിയും അച്ഛന്‍ ജോണ്‍ വര്‍ഗീസായി ലാലും അഭിനയിക്കുന്നു. .ജോസി ജോലി ചെയ്യുന്ന റേഡിയോ സ്‌റ്റേഷനിലെ സൌണ്ട് എഞ്ചിനീയര്‍ സീമയുടെ റോളിലാണ് അഞ്ജലി എത്തുന്നത്.

ലിയോ തദേവൂസിന്റെ രണ്ടാമത്തെ ചിത്രമാണ് പയ്യന്‍സ്. പച്ചമരത്തണലില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. നല്ല ചിത്രമായിരുന്നുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല. എന്തായാലും പയ്യന്‍സ് തദേവൂസിന് വഴിത്തിരിവാകുമെന്ന് കരുതാം.

English summary
Malayalam Actor Jayasurya’s new movie Payyans may enter to the hit chart. It was released on coming February 11, 2011. Jayasurya & Anjali in the lead roles,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam