»   » പെരുമഴക്കാലത്തിന്‌ ശേഷം കമല്‍-ദിലീപ്‌ വീണ്ടും

പെരുമഴക്കാലത്തിന്‌ ശേഷം കമല്‍-ദിലീപ്‌ വീണ്ടും

Subscribe to Filmibeat Malayalam

പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ പെരുമഴക്കാലത്തിന്‌ ശേഷം കമലും ദിലീപും വീണ്ടും ഒന്നിയ്‌ക്കുന്നു. കലവൂര്‍ രവികുമാറും കമലും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ തമിഴിലെ പ്രശസ്‌ത താരം സത്യരാജും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

ഈ പുഴയും കടന്ന്‌, കൈക്കുടന്ന നിലാവ്‌, പച്ചക്കുതിര, പെരുമഴക്കാലം എന്നീ കമല്‍ ചിത്രങ്ങളിലാണ്‌ ദിലീപ്‌ ഇതിന്‌ മുമ്പ്‌ അഭിനയച്ചിരിയ്‌ക്കുന്നത്‌. ദിലീപിനൊപ്പം പ്രധാന്യമുള്ള വേഷം തന്നെയായിരിക്കും സത്യരാജിന്‌ നല്‌കിയിട്ടുള്ളത്‌. സത്യരാജിന്റെ ആദ്യമലയാള ചിത്രമാണിത്‌.

ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അവസാനഘട്ടത്തിലാണ്‌. ഇത്‌ പൂര്‍ത്തിയായതിന്‌ ശേഷം മറ്റു അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിടും.

ദിലീപിന്റെ അമേരിക്കന്‍ യാത്ര കഴിഞ്ഞ്‌ വന്നാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ കമല്‍ പദ്ധതിയിട്ടിരിയ്‌ക്കുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam