അതൊരു മഴക്കാലത്തിലൂടെ കാര്‍ത്തി മലയാളത്തില്‍

ഇറാഖിലെ പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈന്റെ കുശിനിക്കാരന്റെ റോളിലാണ് സായികുമാര്‍ എത്തുന്നത്. സദ്ദാമിന്റെ മരണത്തിനുശേഷം ഈ പാചക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
സെപ്തംബറോടു കൂടി പാലക്കാട്ട് ചിത്രീകരണം തുടങ്ങുന്ന ഈ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് രതീഷ് സുകുമാരനാണ് ഒരുക്കുന്നത്.
അതേസമയം 'അതൊരു മഴക്കാലം' എന്ന ചിത്രം കൂടാതെ മറ്റൊരു ചിത്രത്തിലും കാര്‍ത്തി എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംവിധായകന്‍ മേജര്‍ രവിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചു വരുന്ന സന്ദീപാണ് ഈ ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്.
തമിഴകത്ത് ഇപ്പോള്‍ ഏറെ ജനപ്രീതിയുള്ള താരമാണ് നടന്‍ സൂര്യയുടെ സഹോദരന്‍ കൂടിയായ കാര്‍ത്തി.


Click it and Unblock the Notifications











