»   » ഡാഡി കൂള്‍ സെറ്റിലേക്കും മാക്ട മാര്‍ച്ച്

ഡാഡി കൂള്‍ സെറ്റിലേക്കും മാക്ട മാര്‍ച്ച്

Subscribe to Filmibeat Malayalam
Daddy cool
മമ്മൂട്ടി ചിത്രമായ ഡാഡി കൂളിന്റെ തണ്ണീര്‍മുക്കത്തെ ലൊക്കേഷനിലേക്ക് മാക്‌ട-എഐടിയുസി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി.

മാര്‍ച്ചിന് ശേഷം നടന്ന ചര്‍ച്ചയെ തുടര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ ഈ മാസം 23 വരെ നിര്‍ത്തിവെയ്ക്കാന്‍ മാക്ട നേതൃത്വം തീരുമാനിച്ചു. 23ന് തിരുവനന്തപുരത്ത് നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്ന പരിഹാരം കണ്ടെത്താമെന്നാണ് മാക്ട-ഫെഫ്ക നേതൃത്വങ്ങള്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

നേരത്തെ ഡാഡി കൂളിന്റെ ഷൂട്ടിംഗ് തടസപ്പെടുത്താന്‍ എറണാകുളത്തു നിന്ന് ബൈജു കൊട്ടാരക്കരയുടെ നേതൃത്വത്തലുള്ള സംഘം പുറപ്പെട്ടതായും ഇവര്‍ സഞ്ചരിയ്ക്കുന്ന വാഹനത്തില്‍ മാരാകായുധങ്ങള്‍ ഉള്ളതായും വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ലൊക്കേഷനില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ, മാക്‌ടയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രീകരണം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും, മമ്മൂട്ടി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ലൊക്കേഷനിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം സിപിഎം പ്രവര്‍ത്തകരും രംഗത്തുണ്ടായിരുന്നു

മലയാള സിനിമയിലെ വിവിധ സംഘടനകള്‍ തമ്മിലുള്ള പോര് സിനിമാ ലൊക്കേഷനുകളിലേക്ക് വ്യാപിയ്ക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരിക്കുന്ന സംഭവങ്ങള്‍.

നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധം നടക്കുന്നുണ്ടെന്ന് ആരോപിച്ച് മാക്ട ഫെഡറേഷന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ദിലീപ് പുതിയ ചിത്രമായ ബോഡി ഗാര്‍ഡിന്റെ സെറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. മാക്ട പ്രവര്‍ത്തകരും സിനിമയുമായി സഹകരിയ്ക്കുന്നവരും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് മാക്ട പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam