»   » പൃഥ്വിയുടെ മല്ലു സിങ് മമ്മൂട്ടി വില്‍ക്കും

പൃഥ്വിയുടെ മല്ലു സിങ് മമ്മൂട്ടി വില്‍ക്കും

Posted By:
Subscribe to Filmibeat Malayalam
Mammootty and Prithvi
യുവതാരചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിച്ച് പേരുനേടുകയാണ് നടന്‍ മമ്മൂട്ടിയുടെ പ്ലേഹൗസ്. ഋതുവാണ് പ്ലേഹൗസ് ആദ്യമായി പ്രദര്‍ശനത്തിനെത്തിച്ച ചിത്രം. പുതുമുഖ നടന്മാരെയും നായികയെയും വച്ച് ശ്യാമപ്രസാദ് ചെയ്ത ചിത്രമായിരുന്നു ഋതു.

പിന്നീടിങ്ങോട്ട് ഒട്ടേറെ ചിത്രങ്ങള്‍ പ്ലേഹൗസ് വിതരണം ചെയ്തു. ഏറ്റവും ഒടുവില്‍ ജോഷിയുടെ ഓണച്ചിത്രം സെവന്‍സ് ആണ് പ്ലേഹൗസ് തിയറ്റേറുകള്‍ക്ക് നല്‍കിയത്.

ഇനിയിപ്പോള്‍ മലയാളത്തിലെ അടുത്ത സൂപ്പര്‍താരം എന്നു വിശേഷിപ്പിക്കുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രവുമായിട്ടാണ് പ്ലേഹൗസ് എത്തുന്നത്.

സംവിധായകന്‍ വൈശാഖ് പൃഥ്വിയെ നായകനാക്കി എടുക്കുന്ന മല്ലു സിങാണ് ഈ ചിത്രം. ചിത്രത്തില്‍ കേരളത്തില്‍ നിന്നും നാടുവിട്ട് പഞ്ചാബില്‍ പോയി ജീവിക്കുന്ന ഒറു ചെറുപ്പക്കാരനെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. ആന്‍ മെഗാമീഡിയയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് മല്ലു സിങ് നിര്‍മ്മിക്കുന്നത്.

ഓണത്തിന് മമ്മൂട്ടിയുടെ പ്ലേഹൗസും മോഹന്‍ലാലിന്റെ മാക്‌സ് ലാബും തമ്മിലുള്ള ഒരു കൊമ്പുകോര്‍ക്കലായിരുന്നു നടന്നത്. സെവന്‍സുമായി പ്ലേഹൗസും ഡോക്ടര്‍ ലവുമായി മാക്‌സ് ലാബും എത്തി. ഇതില്‍ ഡോക്ടര്‍ ലവാണ് മികച്ച ചിത്രമെന്ന പേരുനേടിയത്.

English summary
Prithviraj's new movie Mallu Singh would be produced by Anto Joseph under the banner of Ann Mega Media and will be distributed by Playhouse,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam