»   » ഗ്രാന്റ്മാസ്റ്ററായി മോഹന്‍ലാല്‍

ഗ്രാന്റ്മാസ്റ്ററായി മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് യുടിവി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് ഗ്രാന്റ്മാസ്റ്റര്‍ എന്ന് പേരിട്ടു. ചതുരംഗത്തില്‍ എതിരാളിയുടെ 65 നീക്കങ്ങള്‍ വരെ മുന്‍കൂട്ടിക്കണ്ട് കളിക്കാന്‍ ശേഷിയുള്ളവരെയാണ് ഗ്രാന്റ്മാസ്റ്റര്‍ എന്നു പറയുക. ഇതുപോലെ എതിരാളി തനിയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങള്‍ മുന്‍കൂട്ടികണ്ട് പ്രതിരോധിക്കുന്ന കഥാനായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്.

എന്നാല്‍ ഇത്തരത്തില്‍ ഒരു നീക്കത്തില്‍ ലാലിന്റെ കഥാപാത്രത്തിന് അടിതെറ്റുന്നതിനെ ചുറ്റിപ്പറ്റിയാണ് ഗ്രാന്റ്മാസ്റ്ററിന്റെ കഥ പുരോഗമിക്കുന്നത്. ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ലാലിന്റെ അഭിനയജീവിതത്തിലെ ഉജ്ജ്വലമായ ഒരു കഥാപാത്രമായിരിക്കുമിതെന്ന് ഉണ്ണികൃഷ്ണന്‍ ഉറപ്പു നല്‍കുന്നു. വളരെ ഫാസ്റ്റായി കഥ പറഞ്ഞുപോകുന്ന ചിത്രമായിരിക്കുമിത്.

ഗ്രാന്‍ഡ്മാസ്റ്ററിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ് ആണ്. റെക്കോര്‍ഡ് പ്രതിഫലം വാ്ങ്ങിയാണ് ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഉണ്ണികൃഷ്ണന്റെ പറഞ്ഞ കഥയുടെ ശക്തി തിരിച്ചറിഞ്ഞാണത്രേ ലാല്‍ മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ മാറ്റിവച്ച് ഗ്രാന്റ്മാസ്റ്ററില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്.

തിരക്കഥ തന്നെയാണ് യുടിവി മോഷന്‍ പിക്‌ചേഴ്‌സിനെയും ആകര്‍ഷിച്ചത്. ചിത്രത്തില്‍ മൂന്നു നായികമാരുണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇവരാരൊക്കെയാണെന്ന കാര്യം അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

English summary
B Unnikrishnan’s latest film with Mohanlal in the lead has been named as ‘Grand Master’. Mohanlal will be playing the role of a cop which will be very different from all his previous police roles,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam