»   » ലാല്‍ തിരിച്ചെത്തി; ഇനി ശിക്കാറിന്റെ ക്ലൈമാക്സിന്

ലാല്‍ തിരിച്ചെത്തി; ഇനി ശിക്കാറിന്റെ ക്ലൈമാക്സിന്

Posted By:
Subscribe to Filmibeat Malayalam
Mohanlal
തിരക്കേറിയ അഭിനയ ജീവിതത്തിന് അവധി നല്‍കി കുടുംബത്തോടൊപ്പം യുഎസിലേക്ക് പറന്ന മോഹന്‍ലാല്‍ തിരികെയെത്തി.

ന്യൂയോര്‍ക്കിലാണ് ലാലും കുടുംബവും രണ്ടാഴ്ചത്തെ അവധിക്കാലം ചെലവഴിച്ചത്. യാത്രയ്ക്കിടെ ന്യൂയോര്‍ക്കിലെ ഹിറ്റ് ബ്രോഡ്‌വേ ഷോയായ മേരി പോപ്പിന്‍സ് കുട്ടികള്‍ക്കൊപ്പം കണ്ടതാണ് ലാലിനെ ഏറെ ആകര്‍ഷിച്ചത്. ചെറുപ്പത്തില്‍ തിരുവനന്തപുരത്ത് വെച്ച് ജൂലിയ ആന്‍ഡ്രൂസിന്റെ ക്ലാസിക് ചിത്രമായ മേരി പോപ്പിന്‍സ് താന്‍ കണ്ടിട്ടുണ്ടെന്ന് ലാല്‍ പറയുന്നു.

തിരക്കേറിയ ഷൂട്ടിങ് ഷെഡ്യൂളുകളാണ് ഇനി ലാലിനെ കാത്തിരിയ്ക്കുന്നത്. ജൂലൈ 19ന് ശിക്കാറിന്റെ ക്ലൈമാക്‌സ് രംഗങ്ങളുടെ ചിത്രീകരണത്തിനായി ലാല്‍ കൊടൈക്കനാലിലേക്ക് പോകും. ഏഴു ദിവസത്തെ ജോലിയാണ് ഇവിടെ ബാക്കിയുള്ളത്. സെപ്റ്റംബര്‍ പത്തിന് റംസാന്‍ റിലീസായി ശിക്കാര്‍ തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലാന്‍.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam