»   » ബോക്‌സ്ഓഫീസില്‍ കൂട്ട ആത്മഹത്യ

ബോക്‌സ്ഓഫീസില്‍ കൂട്ട ആത്മഹത്യ

Posted By:
Subscribe to Filmibeat Malayalam
Chaappa Kurish
മോളിവുഡ് ബോക്‌സ് ഓഫീസില്‍ വീണ്ടും പരാജയങ്ങളുടെ സീസണ്‍. കഴിഞ്ഞ വെള്ളിയാഴ്ച ( ജൂലൈ 15) തിയറ്ററുകളിലെത്തിയ നാല് റിലീസുകളും തിയറ്റര്‍ കളക്ഷനില്‍ വന്‍ ഇടിവാണ് നേരിടുന്നത്.

ചാപ്പ കുരിശ്, ഫിലിം സ്റ്റാര്‍, മനുഷ്യ മൃഗം, കളക്ടര്‍ എന്നിങ്ങനെ നാല് വമ്പന്‍ സിനിമകളാണ് ഒരേ ദിവസം തിയറ്ററുകളിലെത്തിയത്. ഇതില്‍ ഏറ്റവും ഇനീഷ്യല്‍ കളക്ഷന്‍ ലഭിച്ചത് യുവപ്രേക്ഷകര്‍ കാത്തിരുന്ന ചാപ്പ കുരിശിന് തന്നെയായിരുന്നു. എന്നാല്‍ ചിത്രത്തിന് മോശം പ്രതികരണം വന്നത് കളക്ഷനിലും പ്രതിഫലിച്ചു. ബാക്കിയുള്ള സിനിമകളെല്ലാം ആദ്യദിനം തന്നെ വിധി ഉറപ്പിച്ച മട്ടിലായിരുന്നു പ്രദര്‍ശനം ആരംഭിച്ചത്.

ദിലീപിന്റെ സാന്നിധ്യമുണ്ടായിട്ടും ഫിലിംസ്റ്റാറിന് ഇനീഷ്യല്‍ കളക്ഷന്‍ ലഭിയ്ക്കാത്തത് സിനിമാപണ്ഡിറ്റുകളെ പോലും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പൃഥ്വിയുടെ മനുഷ്യമൃഗവും സുരേഷ് ഗോപിയുടെ കളക്ടറും നേരിടുന്ന തകര്‍ച്ച പ്രേക്ഷകര്‍ കാണാനാഗ്രഹിയ്ക്കുന്നത് നല്ല സിനിമയാണ്, താരങ്ങളെയല്ല എന്നതിന് തെളിവാണ്.

രതിനിര്‍വേദം, സാള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ലോ ബജറ്റ് സിനിമകള്‍ മെച്ചപ്പെട്ട വിജയത്തിലേക്ക് കുതിയ്ക്കുന്ന വേളയിലാണ് ബോക്‌സ്ഓഫീസിലെ കൂട്ടക്കുരുതിയെന്നതും ശ്രദ്ധേയമാണ്.

ഇത്രയധികം സിനിമകളുടെ ഒരുമിച്ചുള്ള പരാജയം മോളിവുഡിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാറ്റം അനിവാര്യമാണ്. അല്ലെങ്കില്‍ മലയാള സിനിമയെ പ്രേക്ഷകര്‍ തന്നെ കൈവിടുമെന്ന കാര്യത്തില്‍ സംശയം വേണ്ട...

English summary
Though the rains has washed away the prospects of much of the films in Mollywood Box office, Rathinirvedam And Salt And Pepper still continue with its dream run

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam